Kuwait Police Bust Illegal Liquor Factory in Al-Abdali.  Kuwait Police
Gulf

കുവൈത്തിൽ വീണ്ടും വ്യാജ മദ്യ വേട്ട; പ്രവാസികൾ അറസ്റ്റിൽ (വിഡിയോ)

ബ്രാൻഡഡ് കുപ്പികളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച ശേഷം പ്രത്യേക രീതിയിൽ പാക്ക് ചെയ്താണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: വ്യാജമദ്യ നിർമ്മാണം നടത്തിയ പ്രവാസികളെ പിടികൂടി കുവൈത്ത് പൊലീസ്. ഇയാൾ മദ്യം നിർമ്മിച്ച് വന്നിരുന്ന അ​ബ്ദ​ലി​യി​ലെ ഫാ​ക്ട​റി സീൽ ചെയ്തു. ഇവിടെ നിന്ന് വൻ തോതിൽ സ്പിരിറ്റും വിവിധ മദ്യ ബ്രാൻഡുകളുടെ കുപ്പികളും സ്റ്റിക്കറുകളും കണ്ടെത്തിയിട്ടുണ്ട്.

ക്രി​മി​ന​ൽ സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ മിന്നൽ പ​രി​ശോ​ധ​ന​യി​ലാണ് ഏഷ്യൻ സ്വദേശികളായ രണ്ട് പേർ പിടിയിലായത്. വിദേശത്ത് നിന്ന് സ്പിരിറ്റും മദ്യകുപ്പികളും സ്റ്റിക്കറുകളും കുവൈത്തിൽ എത്തിക്കും. അതിനു ശേഷം നിറങ്ങൾ ലഭിക്കാൻ പ്രത്യേക പദാർത്ഥങ്ങൾ ചേർക്കും.

തുടർന്ന് ബ്രാൻഡഡ് കുപ്പികളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച ശേഷം പ്രത്യേക രീതിയിൽ പായ്ക്ക് ചെയ്താണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കുവൈത്തിൽ അടുത്തിടെ വിഷ മദ്യം കഴിച്ചു 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതർ നടത്തി വരുന്നത്. ല​ഹ​രി​യുമായി ബന്ധപ്പെട്ട കേസുകളിൽ തുടർന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Kuwait Police Bust Illegal Liquor Factory in Al-Abdali, Expat Arrested.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

എഐ തട്ടിപ്പ് കണ്ടെത്തൽ പ്രയാസകരം,കണ്ടെത്താൻ ചില വഴികൾ; നിർദ്ദേശങ്ങളുമായി യുഎഇ സൈബർ സുരക്ഷാ അതോറിറ്റി

വടകരയില്‍ രാഹുലിന് ഫ്‌ളാറ്റുണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയണം; ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി പി സരിന്‍

ഇന്ത്യൻ നേവി എസ്‌എസ്‌സി ഓഫീസർ റിക്രൂട്ട്‌മെന്റ്, 260 ഒഴിവുകൾ, 1,25,000 രൂപ ശമ്പളം

'വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ ജാമ്യഹര്‍ജി നല്‍കി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT