ജവാദ് നസീര്‍ 
Gulf

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം; ലക്ഷങ്ങള്‍ നേടി ഇന്ത്യക്കാര്‍

ഖത്തറിലെ പൊതുഗതാഗത മേഖലയില്‍ ജോലി ചെയ്യുകയാണ് മലയാളിയായ ജവാദ് നസീര്‍

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ക്ക് നേട്ടം. ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 26 ലക്ഷത്തിലേറെ രൂപ) സമ്മാനത്തുക പങ്കിട്ടെടുത്ത നാല് ഭാഗ്യശാലികളില്‍ രണ്ട് പേരും ഇന്ത്യക്കാരാണ്. മലയാളിയായ ജവാദ് നസീറും ബാംഗ്ലൂര്‍ സ്വദേശിയായ വിനയ് പുതുമനയുമാണ് ഭാഗ്യശാലികള്‍.

മലേഷ്യ, ബംഗ്ലാദേശ് സ്വദേശികളാണ് മറ്റ് രണ്ട് വിജയികള്‍. വിജയികള്‍ക്ക് ഓരോരുത്തര്‍ക്കും 25,000 ദിര്‍ഹം (ആറര ലക്ഷത്തോളം രൂപ) വീതം സമ്മാനമായി ലഭിക്കും.

ഖത്തറിലെ പൊതുഗതാഗത മേഖലയില്‍ ജോലി ചെയ്യുകയാണ് മലയാളിയായ ജവാദ് നസീര്‍. (39) കഴിഞ്ഞ നാല് വര്‍ഷമായി ഖത്തറിലുള്ള ജവാദിന്റെ കുടുംബം നാട്ടിലാണ്. വാര്‍ത്തകളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ ജവാദ്, കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുക്കുന്നത്. വിജയിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ വിശ്വസിക്കാനായില്ലെന്നും തങ്ങള്‍ സുഹൃത്തുക്കള്‍ ഈ തുക പങ്കിട്ടെടുക്കുമെന്നും ജവാദ് പറഞ്ഞു.

15 വര്‍ഷമായി ദുബായില്‍ സ്ഥിരതാമസമാക്കിയ ബാംഗ്ലൂര്‍ സ്വദേശി വിനയ് പുതുമനയ്ക്കും ഇത് സന്തോഷ നിമിഷമാണ്. അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന വിനയ് ആദ്യം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ പിന്നീട് സ്വന്തമായി ടിക്കറ്റെടുത്തു തുടങ്ങി. ഓണ്‍ലൈനിലൂടെ എടുത്ത 037772 എന്ന ടിക്കറ്റാണ് വിനയിനെ തുണച്ചത്. ഈ സമ്മാനത്തുക എന്തിന് ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും, അടുത്ത തവണത്തെ 2 കോടി ദിര്‍ഹത്തിന്റെ (20 ദശലക്ഷം) ഗ്രാന്‍ഡ് പ്രൈസാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് വിനയ് പറഞ്ഞു.

Malayali wins Big Ticket Draw: Abu Dhabi Big Ticket’s first weekly draw of the month, Javad Naseer from Kerala and Vinay Puthumana from Bengaluru shared the 100,000 dirhams prize pool

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍ രണ്ടാം റൗണ്ടില്‍

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലില്‍ 6 ഇന്ത്യാക്കാര്‍, ടാറ്റയും അദാനിയും ഇനി മിസൈലും നിര്‍മ്മിക്കും?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഒരാള്‍ക്ക് പരമാവധി എത്ര സിം കാര്‍ഡുകള്‍ ആകാം? സര്‍ക്കാര്‍ പരിധി ഇങ്ങനെ, തിങ്കളാഴ്ച മുതല്‍ നിയമം കര്‍ശനം

ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളുമായി ആശയവിനിമയം