സജീം,ശ്രീലേഷ് 
Gulf

ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍:സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. തലശ്ശേരി മണോലി വീട്ടില്‍ സജീം (45), ചെറുകുന്ന് കണ്ടി വളപ്പില്‍ ലക്ഷ്മണന്‍-കനകലത ദമ്പതികളുടെ മകന്‍ ശ്രീലേഷ് (42) എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

ദമ്മാമില്‍ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുകയാണ് സജീം. ഇദ്ദേഹത്തിന് കീഴിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയില്‍ നിന്നു ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു തെറിച്ചുപോയ കാര്‍ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു.

പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്‌നിച്ചാണ് പൊലീസ് പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാര്‍ന്ന് സജീം മരിച്ചു. ശ്രീലേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നോടെ സുഹൃത്തുക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പൊലീസില്‍ നിന്നു അപകടവിവരം അറിയുന്നത്.

Malayali youths die in Dammam road accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടഞ്ഞതില്‍ പ്രതിഷേധം; വിവാദമായതോടെ തിരുത്തി ബാര്‍ കൗണ്‍സില്‍

പനി ബാധിച്ച് എത്തി; യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം