സൗദി അറേബ്യന്‍ പതാക/ ഫയല്‍ചിത്രം
Gulf

ദേശീയ ദിനം: സൗദി അറേബ്യയില്‍ പൊതുഅവധി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23 ബുധനാഴ്ചയാണ് (ഹിജ്‌റ 1448 റാബി ഉല്‍ ഥാനി 12) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച സ്വകാര്യ മേഖലക്കും നോണ്‍-പ്രോഫിറ്റ് മേഖലക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 24 ന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. മുഴുവന്‍ തൊഴിലുടമകളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

1932-ല്‍ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യന്‍ രാജ്യങ്ങളെ സംയോജിപ്പിച്ച് 'കിംഗ്ഡം ഓഫ് സൗദി അറേബ്യ' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തതിന്റെ ഓര്‍മ്മ പുതുക്കലാണ് സെപ്റ്റംബര്‍ 23-ന് ദേശീയദിനമായി ആഘോഷിക്കുന്നത്. രാജ്യത്തുടനീളം വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗം, സൈനിക-വ്യോമസേനകളുടെ എയര്‍ ഷോകള്‍, സംഗീത കച്ചേരികള്‍, പരമ്പരാഗത നൃത്തങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവയോടെയാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി സൗദി ദേശീയ പതാകയുടെ നിറമായ പച്ച നിറത്തിലുള്ള ദീപങ്ങള്‍ കൊണ്ട് രാജ്യത്തെ പ്രമുഖ കെട്ടിടങ്ങളും തെരുവുകളും നഗരവീഥികളും ഇതിനോടകം തന്നെ അലങ്കരിച്ച് തുടങ്ങി. മ്യൂസിയങ്ങള്‍, പൈതൃക ഗ്രാമങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പ്രദര്‍ശനങ്ങളും സാംസ്‌കാരിക വിരുന്നുകളും സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം നടന്ന 95-ാമത് ദേശീയദിനാഘോഷ വേളയിലും കണ്ണഞ്ചിപ്പിക്കുന്ന വ്യോമ-നാവിക അഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു.

National Day: Public holiday declared in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

ഒറ്റപ്പാലത്ത് ഫ്ലാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കണ്ണുകൾക്ക് സമ്മർദം കൂടുമ്പോൾ കാഴ്ച മങ്ങുമോ? എങ്ങനെ പ്രതിരോധിക്കാം?

'നമ്മളില്ലേ'... പാകിസ്ഥാൻ ക്രിക്കറ്റിനെ സഹായിക്കുമോ? കൈ മലർത്തി വസിം അക്രം!

'നരമുഖ വിനായകന്‍'; അറിയാം ഗണപതിയുടെ ആദിമരൂപം