Oman Enforces Midday Break Rule to Protect Workers from Extreme Heat KSA Expats
Gulf

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

വിലക്ക് ലംഘിച്ചാൽ കമ്പനികൾക്ക് 500 മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

Author : സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി ഒമാൻ സർക്കാർ ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നു. ജൂൺ മുതൽ ഉച്ചസമയങ്ങളിൽ തൊഴിലാളികൾക്ക് പുറം ജോലികൾ ചെയ്യാൻ പാടില്ല. വിലക്ക് ലംഘിച്ചാൽ കമ്പനികൾക്ക് 500 മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ തൊഴിലാളികൾ ചെയ്യാൻ പാടില്ല. ഇതിലൂടെ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.

മുൻ വർഷങ്ങളിൽ വിജയകരമായി ഉച്ച വിശ്രമ നിയമം നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പിക്കുന്നതിന്റെ ഭാഗമായി ആണ് നിരോധനം ഏർപ്പെടുത്തിയത് എന്നും കമ്പനികൾ സർക്കാർ തീരുമാനത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Oman Enforces Midday Break Rule to Protect Workers from Extreme Heat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

SCROLL FOR NEXT