മസ്കത്ത്: പ്രവാസികൾക്ക് വിസയുമായി ബന്ധപ്പെട്ട രേഖകൾ നിയമപരമാക്കാനുള്ള സമയപരിധി നീട്ടിയാതായി റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) അറിയിച്ചു. പിഴത്തുക അടയ്ക്കാനും വിസ സംബന്ധിച്ച ഇളവുകൾ നേടാനുമായി 2025 ഡിസംബർ 31 അവസരമുണ്ട്. ഒമാൻ പൊലീസും തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.
രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അവരുടെ താമസ പെർമിറ്റുകൾ പുതുക്കാനും ഒമാനിൽ തന്നെ മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ ട്രാൻസ്ഫർ ചെയ്യാനും അവസരമുണ്ട്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ തൊഴിൽ മന്ത്രാലയം പരിശോധിച്ചശേഷം വ്യക്തികളെ എൻട്രി, ജോലി സംബന്ധമായ റെസിഡൻസ് പെർമിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ പിഴകളിൽ നിന്നും ഒഴിവാക്കും.
ഒമാനിൽ നിന്ന് സ്ഥിരമായി മടങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് നോൺ വർക്ക് വിസ റദ്ദാക്കിയതിനെ തുടർന്നുണ്ടാകുന്ന പിഴയിൽ നിന്ന് ഒഴിവാക്കും. ജോലി സംബന്ധമായ വിസ ഇതിൽ ഉൾപ്പെടില്ല. എല്ലാ വിദേശ പൗരന്മാരും തൊഴിലുടമകളും അന്തിമ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates