പ്രതീകാത്മക ചിത്രം  
Gulf

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ തവണകളായി അടക്കാന്‍ സൗകര്യവുമായി ഒമാന്‍. നമ സപ്ലൈയുടെ 'അബ്ഷര്‍' സേവനം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ബില്‍ അടക്കാം. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ബില്‍ തുക തവണകളായി അടയ്ക്കാനും തിരിച്ചടവിന് കൂടുതല്‍ സമയം നേടാനും അവസരമൊരുക്കുന്നതാണ് പദ്ധതി.

ഓരോ ഉപഭോക്താവിന്റെയും സാമ്പത്തിക സാഹചര്യം പ്രത്യേകം വിലയിരുത്തിയ ശേഷമായിരിക്കും അനുയോജ്യമായ തിരിച്ചടവ് സംവിധാനം അനുവദിക്കുകയെന്ന് നമ സപ്ലൈ അറിയിച്ചു.

ജോലി നഷ്ടപ്പെടുക, താല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുക, അപ്രതീക്ഷിതമായി സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാത്തവര്‍ക്കാണ് സേവനം പ്രയോജനപ്പെടുക.

ബില്‍ തുക തവണകളായി അടയ്ക്കുക, നിശ്ചിത സമയക്രമത്തില്‍ പേയ്മെന്റ് നടത്തുക, ബില്‍ അടയ്ക്കാന്‍ അധിക സമയം നേടുക തുടങ്ങിയ സൗകര്യങ്ങള്‍ അബ്ഷറിലൂടെ ലഭിക്കും. ഉപഭോക്താക്കളുടെ അര്‍ഹതയും ആവശ്യവും പരിഗണിച്ച് 'യുസ്ര്!', 'തസ്ഹീല്‍' തുടങ്ങിയ മറ്റു സേവനങ്ങളിലേക്കും പ്രീപെയ്ഡ് സംവിധാനങ്ങളിലേക്കും വഴികാട്ടും. നമ സര്‍വീസസ് ആപ്പ് വഴിയാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും ടോള്‍ ഫ്രീ നമ്പറായ 1011ല്‍ ബന്ധപ്പെടാം.

Oman introduces a facility for domestic consumers to pay electricity bills in installments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ