Oman introduces new rules for renewing expatriate family and employee ID cards  oman police/x
Gulf

ഒമാനിൽ വിസ പുതുക്കാൻ ഈ രേഖകൾ ആവശ്യമാണ്; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

പുതിയ തീരുമാനത്തെക്കുറിച്ച് ഒമാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നിരുന്നില്ല. എന്നാൽ മാറ്റങ്ങൾ വന്നതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്:  ഒമാനിൽ പ്രവാസി കുടുംബങ്ങളുടെ വിസ പുതുക്കാൻ ആവശ്യമായ രേഖകളിൽ മാറ്റം വരുത്തി. വിവിധ തരത്തിലുള്ള വിസ നടപടികൾക്ക് ഇനി മുതൽ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ രേഖകൾ കൂടി സമർപ്പിക്കണം.

പുതിയ തീരുമാനത്തെക്കുറിച്ച് ഒമാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നിരുന്നില്ല. എന്നാൽ മാറ്റങ്ങൾ വന്നതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി വിവിധ ഓഫീസുകളെ സമീപിച്ചപ്പോഴാണ് സാക്ഷ്യപ്പെടുത്തിയ രേഖകൾ കൂടി വേണമെന്ന് ഒമാൻ പൊലീസ് ആവശ്യപ്പെട്ടത്.

കുട്ടികളുടെ ഐ ഡി കാര്‍ഡ് പുതുക്കാനായി ഇനി മുതൽ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, വിസയുടെ കോപ്പി,വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഐ ഡി കാര്‍ഡ് പുതുക്കുന്ന സമയത്ത് മാതാപിതാക്കൾ ഹാജരാകണമെന്നുമാണ് പുതിയ നിയമം.

പങ്കാളിയുടെ വിസ പുതുക്കാനായി വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്,ഇരുവരുടെയും ഒറിജിനല്‍ പാസ്‌പോര്‍ട്ടുകള്‍ എന്നിവയും സമർപ്പിക്കണം. നടപടികൾക്കായി ഭര്‍ത്താവും ഭാര്യയും നേരിട്ട് ഹാജരാകണം. ;

ജീവനക്കാരുടെ ഐ ഡി കാര്‍ഡ് പുതുക്കുന്നതിനായി ഒറിജിനൽ പാസ്‌പോർട്ട്,പഴയ ഐ ഡി കാർഡ്,വിസ പേപ്പര്‍ എന്നിവയാണ് നൽകേണ്ടത്. പുതിയ മാറ്റങ്ങൾ ഈ മാസം മുതൽ നിലവിൽ വന്നതായി അധികൃതർ അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തനായി എസ്.ജി.വി.ഐ.എസ് വഴി അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തേണ്ട രേഖകൾ, അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം എസ്.ജി.വി.ഐ.എസ് സെന്ററുകളിൽ സമർപ്പിക്കണം.

അപ്പോയിന്റ്‌മെന്റിനായി വരുമ്പോൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ കൊണ്ടുവരണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Gulf news: Oman has announced new rules for renewing expatriate family visas, children’s ID cards, and employee ID cards, requiring additional documents and certificates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT