Oman Police Nab Daylight Jewelry Heist Gang  oman police/x
Gulf

പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം; പ്രതികളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ് (വിഡിയോ )

സീബ് വിലായത്തിലെ ഒരു ജ്വല്ലറിയിലാണ് സംഭവമുണ്ടായത്. തോക്കുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

മസ്‌കത്ത്: പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ച സംഘത്തെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയ നാല് ഏഷ്യക്കാരെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ച് ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സീബ് വിലായത്തിലെ ഒരു ജ്വല്ലറിയിലാണ് സംഭവമുണ്ടായത്. തോക്കുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. തുടർന്ന് ഒന്നര ലക്ഷം റിയാലിന്റെ സ്വർണവും പണവും സംഘം സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ചു. അതിനു ശേഷം വാഹനത്തിൽ കയറി സംഘം രക്ഷപ്പെട്ടു. ഉടൻ തന്നെ കടയുടമ പൊലീസിനെ വിവരമറിയിച്ചു.

അധികൃതർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി. ഫോറൻസിക് സംഘം സ്ഥലത്തെ തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചു. അതിൽ നിന്ന് ഒരു പ്രതിയുടെ വിരൽ അടയാളം തിരിച്ചറിഞ്ഞു.

സി സി ടി വി ദൃശ്യങ്ങളിൽ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തികായും ചെയ്തു. തുടർന്ന് നടത്തിയ സാഹസികമായ നീക്കത്തിലൂടെ പ്രതികളെ കീഴ്പ്പെടുത്തിയതായും സ്വർണ്ണവും പണവും കണ്ടെത്തിയതായും ഒമാൻ പൊലീസ് അറിയിച്ചു.

Gulf news: Oman Police bravely captured the gang that carried out a daylight jewellery heist.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT