ദുബൈ: യുഎഇയില്‍ വിനോദയാത്രകള്‍ പുറപ്പെടുമ്പോള്‍ വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്ന് റോഡ് സുരക്ഷാ വിദഗ്ധര്‍. കൃത്യമായി പരിശോധിച്ചില്ലെങ്കില്‍ വലിയ തുക പിഴയൊടുക്കേണ്ടി വരുമെന്ന് ട്രാഫിക് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുക, അമിതമായി ലഗേജ് കയറ്റുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ സാധാരണ പിഴവുകള്‍ക്ക് ട്രാഫിക് നിയമപ്രകാരം 3,400 ദിര്‍ഹം വരെ മൊത്തം പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കാന്‍ സാധ്യതയുണ്ട്.
യുഎഇ നിയമപ്രകാരം നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ 400 ദിര്‍ഹം പിഴ ഈടാക്കും. ഡ്രൈവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. പിന്‍സീറ്റിലിരിക്കുന്നവര്‍ ഉള്‍പ്പെടെ കാറിലുള്ള എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം അല്ലാത്തപക്ഷം ഓരോരുത്തര്‍ക്കും 400 ദിര്‍ഹം വീതം ഡ്രൈവര്‍ പിഴയൊടുക്കേണ്ടി വരും.
വാഹനം അമിതമായി ലോഡ് ചെയ്താല്‍ 500 ദിര്‍ഹവും, കാലാവധി കഴിഞ്ഞതോ കേടുപാടുള്ളതോ ആയ ടയറുകള്‍ ഉപയോഗിച്ചാല്‍ 500 ദിര്‍ഹം പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കലും നേരിടേണ്ടി വരും. ഡ്രൈവിങ്ങിനിടയിലെ ഫോണ്‍ ഉപയോഗത്തിന് 800 ദിര്‍ഹമാണ് പിഴ. യാത്ര പുറപ്പെടുന്നതിന് മുന്‍പ് അഞ്ച് മിനിറ്റ് ചെലവഴിച്ച് ഇവയെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates