ദീര്‍ഘനാള്‍ ഉപയോഗിക്കാതെ, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മടങ്ങല്ലേ..; ദുബൈയില്‍ മുന്നറിയിപ്പ്, ലംഘിച്ചാല്‍ കനത്തപിഴ

വിജനമായ സ്ഥലങ്ങളിലും മണല്‍ നിറഞ്ഞ പ്രദേശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക
Dubai Municipality warns motorists against leaving vehicles unattended during summer travel
ദുബൈ
Edited By:
Updated on
1 min read

ദുബൈ: വാഹനങ്ങള്‍ കൂടുതല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ചിട്ടു പോകരുതെന്ന് ദുബൈ നഗരസഭയുടെ മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ ദീര്‍ഘനാള്‍ വാഹനങ്ങള്‍ കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ദോഷകരമായി ബാധിക്കുമെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്തപിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ഷിക അവധിക്കാലം ആരംഭിച്ച സാഹചര്യത്തില്‍, വിദേശത്തേക്ക് യാത്ര ചെയ്യുന്ന വാഹന ഉടമകള്‍ അവരുടെ വാഹനങ്ങള്‍ സംരക്ഷിക്കുന്നതിനായി അഞ്ച് പ്രധാന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

വിജനമായ സ്ഥലങ്ങളിലും മണല്‍ നിറഞ്ഞ പ്രദേശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക, കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തുക, കൃത്യമായ ഇടവേളകളില്‍ വാഹനം വൃത്തിയാക്കാന്‍ ഏര്‍പ്പാട് ചെയ്യുക, പ്രോട്ടക്റ്റീവ് കവറുകള്‍ ഉപയോഗിക്കുക, സുരക്ഷിതവും നിശ്ചയിക്കപ്പെട്ടതുമായ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

Dubai Municipality warns motorists against leaving vehicles unattended during summer travel
ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു, മൃതദേഹം മരുഭൂമിയില്‍ കൊണ്ടുപോയി തള്ളി; ഇന്ത്യക്കാരന്റെ വധശിക്ഷ ശരിവെച്ചു
Dubai Municipality warns motorists against leaving vehicles unattended during summer travel
യുഎഇയില്‍ വന്‍ റോഡ് വികസന പദ്ധതി; യാത്രാസമയം കുറയ്ക്കും, ദുബായ് - ഷാര്‍ജ ഗതാഗതക്കുരുക്ക് പരിഹരിക്കും
Dubai Municipality warns motorists against leaving vehicles unattended during summer travel
ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി; യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എല്ലായിടത്തും ആക്രമണം, ജാഗ്രത

നിയമം തെറ്റിച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ അവസ്ഥയും കിടക്കുന്ന സ്ഥലവും പരിഗണിച്ച് മൂന്ന് മുതല്‍ 15 ദിവസം വരെയുള്ള കാലാവധിയുള്ള മുന്നറിയിപ്പ് നോട്ടിസ് ആദ്യഘട്ടത്തില്‍ പതിക്കും. ദുബായില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ റെക്കോര്‍ഡുകള്‍ വഴി മൊബൈലില്‍ സന്ദേശവും അയക്കും. മുന്നറിയിപ്പ് കാലാവധി കഴിഞ്ഞിട്ടും വാഹനം മാറ്റിയില്ലെങ്കില്‍, എമിറേറ്റ്‌സ് പാര്‍ക്കിങ്ങുമായി സഹകരിച്ച് ഇവ നീക്കം ചെയ്യുകയും അല്‍ അവിറിലെ യാര്‍ഡിലേക്ക് മാറ്റുകയും ചെയ്യും. നിയമലംഘകര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുന്നതിനൊപ്പം വാഹനം മാറ്റുന്നതിനുള്ള ചെലവും യാര്‍ഡിലെ സൂക്ഷിപ്പ് ചാര്‍ജും ഈടാക്കും. വാഹനം മാറ്റാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ആവശ്യമായി വന്നാല്‍ അതിന്റെ അധിക ചെലവും ഉടമ വഹിക്കേണ്ടിവരും.

Summary

Dubai Municipality warns motorists against leaving vehicles unattended during summer travel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com