യുഎഇയില്‍ വന്‍ റോഡ് വികസന പദ്ധതി; യാത്രാസമയം കുറയ്ക്കും, ദുബായ് - ഷാര്‍ജ ഗതാഗതക്കുരുക്ക് പരിഹരിക്കും

ദുബൈയിയെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളില്‍ ഒന്നായ ഇത്തിഹാദ് റോഡില്‍ വര്‍ഷങ്ങളായി വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്
Dubai unveils Dh2 billion mega road project to ease traffic
dubai roads
Edited By:
Updated on
1 min read

ദുബൈ: ദുബൈയ്ക്കും ഷാര്‍ജയ്ക്കുമിടയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരിക്കാന്‍ പുത്തന്‍ വികസന പദ്ധതി ഒരുക്കാന്‍ യുഎഇ. അല്‍ നഹ്ദ ഇന്റര്‍സെക്ഷനും ഇത്തിഹാദ് റോഡും വികസിപ്പിക്കുന്നതിനായി കരാറുകാരില്‍നിന്ന് മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ദുബൈ-ഷാര്‍ജ പാതയിലെ യാത്രാക്ലേശം കുറയ്ക്കുകയും ഗതാഗതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യുക, റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്റര്‍ചേഞ്ചുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

ദുബൈയിയെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളില്‍ ഒന്നായ ഇത്തിഹാദ് റോഡില്‍ വര്‍ഷങ്ങളായി വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. റോഡിലെ ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുക, സുരക്ഷ വര്‍ധിപ്പിക്കുക, ഇന്റര്‍ചേഞ്ചുകളുടെ കാര്യക്ഷമത ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യം. പുതിയ വികസനത്തോടെ യാത്രാസമയം കുറയ്ക്കാനും ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ

ദുബൈയിലേക്കുള്ള യാത്രാക്ലേശം കുറയ്ക്കുന്നതിനായി 750 ദശലക്ഷം ദിര്‍ഹം ചെലവിട്ടുള്ള മറ്റൊരുവമ്പന്‍ പദ്ധതി ഷാര്‍ജ സര്‍ക്കാരും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അല്‍ താവൂന്‍ ടണലും നൂര്‍ റോഡും ഉള്‍പ്പെടെ ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെയും ആഭ്യന്തര റോഡുകളുടെയും നിര്‍മാണമാണ് ഇതിലുള്‍പ്പെടുന്നത്.

ഷാര്‍ജ ഭരണാധികാരിയും യുഎഇ ഉന്നതാധികാര സമിതി അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതി വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Summary

Dubai unveils Dh2 billion mega road project to ease traffic


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com