റിയാദ്: സൗദി അറേബ്യയിലെ ഹെറിറ്റേജ് കമ്മീഷൻ, അൽ നഫുദ് മരുഭൂമിയിൽ 11,400 നും 12,800 നും വർഷങ്ങൾക്ക് ഇടയിൽ പഴക്കമുള്ള റോക്ക് ആർട്ട് (പാറകളിൽ മനുഷ്യർ നടത്തിയിട്ടുള്ള ചിത്രങ്ങളോ ലിഖിതങ്ങളോ കൊത്തുപണികളോ) കണ്ടെത്തി.
മനുഷ്യരുടെ വലുപ്പത്തിലുള്ള റോക്ക് ആർട്ടുകളുടെ അസാധരാണമായ ശേഖരമാണ് ഈ മരുഭൂമിയിൽ കണ്ടെത്തിയത്. ഇത് രേഖപ്പെടുത്തിയതായി ഔദ്യോഗികമായി അറിയിച്ചു.
ഈ കണ്ടെത്തലുകൾ നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ചു. സൗദിയിലെ ഈ കണ്ടെത്തൽ പുരാതന കാലത്തെ ശാസ്ത്രീയമായി അടയാളപ്പെടുത്തുന്ന ഒന്നാണ്.കലാപരമായ സർഗ്ഗാത്മകതയുടെ ആദ്യകാല കേന്ദ്രമെന്ന നിലയിൽ അറേബ്യൻ ഉപദ്വീപിന്റെ പങ്കിനെ ഇത് കൂടുതൽ വ്യക്തമാക്കുന്നു.
പ്രാദേശിക, വിദേശ സർവകലാശാലകളിൽ നിന്നും ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘവുമായി സഹകരിച്ചായിരുന്നു ഗവേഷണം, "ഗ്രീൻ അറേബ്യ പ്രോജക്റ്റ്" എന്ന ഗവേഷണ പദ്ധതിയുടെ കീഴിൽ, അൽ നഫുദ് അൽ കബീർ മരുഭൂമിയുടെ തെക്ക് ഭാഗത്താണ് റോക്ക് ആർട്ട് കണ്ടെത്തിയത്.
ഒട്ടകങ്ങൾ, കാട്ടാടുകൾ, കുതിരകൾ, ഗസലുകൾ (മാൻ), വംശനാശം സംഭവിച്ച കാട്ടുകാളകൾ എന്നിവയുടെ 130 ചിത്രങ്ങൾ കണ്ടെത്തി. ഇതിന് പുറമെ മറ്റ് 46 ശിലാരചനകൾ ഉൾപ്പടെ 176 എണ്ണമാണ് അൽ നഫുദ് മരൂഭൂമിയിൽ നിന്നും പഠനം രേഖപ്പെടുത്തി.
ചില ചിത്രങ്ങൾക്ക് മൂന്ന് മീറ്റർ വരെ നീളമുള്ളതാണ്. ഉയർന്നതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്, അക്കാലത്തെ കലാകാരന്മാരുടെ ശ്രദ്ധേയമായ വൈദഗ്ധ്യവും പരിശ്രമവും അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങൾ.
ഈർപ്പമുള്ള കാലാവസ്ഥയുള്ള ഒരു ഘട്ടത്തിലാണ് ഈ കല സൃഷ്ടിക്കപ്പെട്ടതെന്ന് ഗവേഷകർ പറഞ്ഞു, ഏകദേശം 13,000 നും 16,000 നും ഇടയിൽ വർഷങ്ങൾ പഴക്കമുണ്ടാകാം, ഇന്ന് വരണ്ട പ്രദേശങ്ങളിൽ മനുഷ്യർ അധിവസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
റോക്ക് ആർട്ടിന്റെ വികസനം, ആ കാലത്തെ ജീവിതശൈലി, വടക്കൻ അറേബ്യൻ ഉപദ്വീപിനെ അയൽ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ എന്നിവയിലേക്ക് ഈ കണ്ടെത്തൽ വെളിച്ചം വീശുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates