Saudi Arabia, KAUST Unveils Low-Cost AI Drone to Track Camels  spa/x
Gulf

ഒട്ടകങ്ങളെ മേയ്ക്കാൻ ഇനി എന്തെളുപ്പം; എ ഐ ഡ്രോൺ കാമറ ഉണ്ടല്ലോ

കുറഞ്ഞ ചെലവിലുള്ള ഡ്രോൺ സിസ്റ്റം കാമറയാണ് ഗവേഷകർ നിർമ്മിച്ചത്. ഈ കണ്ടുപിടിത്തത്തിലൂടെ സൗദിയിലെ നൂറ്റാണ്ടുകളായുള്ള ഒട്ടകമേയ്ക്കൽ പാരമ്പര്യത്തിന് പിന്തുണ നൽകുകയും, ഒട്ടകങ്ങളുടെ കുടിയേറ്റ രീതികളിലും പെരുമാറ്റങ്ങളിലും ശാസ്ത്രീയ പഠനങ്ങൾക്ക് പുതിയ വഴികൾ തുറക്കുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഒട്ടകങ്ങളെ മേയ്ക്കുന്നവർക്ക് സഹായകരമാകുന്ന എ ഐ കാമറ വികസിപ്പിച്ച് സൗദി അറേബ്യ. ഒട്ടകങ്ങളെ തിരിച്ചറിയാനും അവയുടെ സഞ്ചാരം ട്രാക്ക് ചെയ്യാനും ഈ കാമറകൾക്ക് സാധിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ കാമറ​ ജിദ്ദ കിങ്​ അബ്​ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കൗസ്​റ്റ്​) ഒരു കൂട്ടം ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.

കുറഞ്ഞ ചെലവിലുള്ള ഡ്രോൺ സിസ്റ്റം കാമറയാണ് ഗവേഷകർ നിർമ്മിച്ചത്. ഈ കണ്ടുപിടിത്തത്തിലൂടെ സൗദിയിലെ നൂറ്റാണ്ടുകളായുള്ള ഒട്ടകമേയ്ക്കൽ പാരമ്പര്യത്തിന് പിന്തുണ നൽകുകയും, ഒട്ടകങ്ങളുടെ കുടിയേറ്റ രീതികളിലും പെരുമാറ്റങ്ങളിലും ശാസ്ത്രീയ പഠനങ്ങൾക്ക് പുതിയ വഴികൾ തുറക്കുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു.

ചിലവേറിയ ജി പി എസ് കോളറുകളും സാറ്റലൈറ്റ് കണക്ഷനുകളും ഇല്ലാതെ ഒട്ടകത്തെ മേയ്ക്കുന്നവർക്ക് തത്സമയം ഒട്ടകങ്ങളെ ട്രാക്ക് ചെയ്യാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ആകാശത്ത് നിന്നുള്ള ഒട്ടകങ്ങളുടെ ദൃശ്യങ്ങൾ അധികൃതർ ശേഖരിക്കുകയും എ ഐ ഉപയോഗിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായും വാണിജ്യ അടിസ്ഥാനത്തിൽ ഈ ഉപകരണം ഉടൻ പുറത്തിറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അറേബ്യൻ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായ ഒട്ടകങ്ങൾ ഭക്ഷണം, വസ്ത്രനിർമാണം, ടൂറിസം തുടങ്ങിയ മേഖലകളിലൂടെ രാജ്യത്തിന് പ്രതിവർഷം 2 ബില്യൺ സൗദി റിയാൽ ആണ് സംഭാവന നൽകുന്നത്. എന്നാൽ, പ്രതിദിനം 50 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ഒട്ടകങ്ങളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും ഇപ്പോഴും വെല്ലുവിളിയാണ്. ഇതിന്‍റെ ഫലമായി റോഡ് അപകടങ്ങൾ, ഒട്ടകങ്ങളുടേതായ നഷ്ടങ്ങൾ എന്നിവ പതിവാണ്. ഇത് പരിഹരിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

Gulf news:KAUST Develops Low-Cost AI Drone System to Track Camels in Saudi Arabia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്‌'; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

ഇങ്ങനെയൊരു പ്രവര്‍ത്തകനെ കുറിച്ച് കേട്ടിട്ടില്ലെന്ന് വിവി രാജേഷ്; ബിജെപിയും ആര്‍എസ്എസ്എയും ഭീകര സംഘടനകളെ പോലെയെന്ന് സിപിഎം; ആനന്ദിന്റെ ആത്മഹത്യയില്‍ രാഷ്ട്രീയ പോര്

ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കൗൺസിലിംഗ് സൈക്കോളജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്‌സ്‌വെല്ലിനെ ഒഴിവാക്കി പഞ്ചാബ്

SCROLL FOR NEXT