വേനലവധിക്കുശേഷം ഖത്തറിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും.  ഫയൽ
Gulf

ഖത്തറില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; 4.19 ലക്ഷം വിദ്യാര്‍ഥികള്‍, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദോഹ: വേനലവധിക്കുശേഷം ഖത്തറിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ഖത്തര്‍ ഗവണ്മെന്റ് സ്‌കൂളുകളുടെ പുതിയ അധ്യയന വര്‍ഷത്തിനും ഇന്ത്യന്‍ സ്‌കൂളുടെ രണ്ടാം പാദത്തിനുമാണ് നാളെ തുടക്കമാകുന്നത്. പൊതു-സ്വകാര്യ മേഖലകളിലെ 649 സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി ആകെ 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലേക്കെത്തുക. സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ മേഖലയിലെ ശേഷി വര്‍ധിപ്പിക്കുന്നതിനായി ആറ് പുതിയ സര്‍ക്കാര്‍ സ്‌കൂളുകളും തുറക്കും. അധ്യാപകരും ഭരണവിഭാഗം ജീവനക്കാരും ഓഗസ്റ്റ് 23 മുതല്‍ സ്‌കൂളുകളില്‍ തിരിച്ചെത്തി അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

വിദ്യാഭ്യാസഉന്നത വിദ്യാഭ്യാസ മന്ത്രാലയം 'ബാക്ക് ടു സ്‌കൂള്‍ 2026 -27' ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടിയ ഏകദേശം 10,700 കുട്ടികള്‍ക്കായി 'ഫസ്റ്റ് സ്റ്റെപ്പ്' പദ്ധതി നടപ്പാക്കും. കുട്ടികളുടെ വിദ്യാഭ്യാസ യാത്രയുടെ ആദ്യഘട്ടം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രാജ്യത്തെ 674 സ്‌കൂളുകള്‍ക്ക് സമീപം ഗതാഗത സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. സ്‌കൂള്‍ മേഖലകളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗപരിധി, സ്പീഡ് ഹമ്പുകള്‍, പുതുക്കിയ റോഡ് മാര്‍ക്കിങ്ങുകള്‍, കാല്‍നട മുറിച്ചുകടക്കല്‍ സൗകര്യങ്ങള്‍, വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ചുവന്ന റോഡ് പ്രതലം, വിശാലമായ നടപ്പാതകള്‍, സുരക്ഷാ ബാരിയറുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായി സ്‌കൂളുകളില്‍ എത്തുന്നതിനായി പ്രത്യേക റാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ വേഗം കുറയ്ക്കണമെന്നും കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Schools to open in Qatar today; 4.19 lakh students, keep these things in mind

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'

ഭാരതത്തില്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് കരുതുന്നവര്‍ ഹിന്ദുവല്ല, ഉത്രട്ടാതി ജലമേള ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

ഇന്നും ഗുരുവായൂരില്‍ കല്യാണ മേളം, 356 വിവാഹങ്ങള്‍; ക്രമീകരണം ഇങ്ങനെ