ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗത; മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സേവനം എപ്പോള്‍ ലഭ്യമാകും, യുഎഇയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

How UAE residents can pre-order Starlink satellite internet; cost, speed, plans
സ്റ്റാര്‍ലിങ്ക്
Edited By:
Updated on
1 min read

അബുദാബി: 10 വര്‍ഷത്തെ ജനറല്‍ സാറ്റലൈറ്റ് സര്‍വീസസ് ലൈസന്‍സ് ലഭിച്ചതോടെ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സേവനം യുഎഇയിലും ഉടന്‍ ലഭ്യമാകും. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് യുഎഇയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സ്റ്റാര്‍ ലിങ്കിന് അനുമതി നല്‍കിയത്.

നിലവിലുള്ള ഫൈബര്‍-ഒപ്റ്റിക് കണക്ഷനിലേക്ക് ഒരു സാറ്റലൈറ്റ് ലെയര്‍ കൂടി ചേര്‍ത്ത് യുഎഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സ്റ്റാര്‍ ലിങ്കിന്റെ വരവോടെ സാധിക്കും. വ്യക്തികള്‍, ബിസിനസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സമുദ്ര, വ്യോമയാന മേഖലകള്‍ക്കുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കും.

സ്റ്റാര്‍ലിങ്കിന് ഇത്തരമൊരു ലൈസന്‍സ് ലഭിക്കുന്നത് ഇതാദ്യമല്ല. 2024 ല്‍, മാരിടൈം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് മാത്രം സ്റ്റാര്‍ലിങ്കിന് അനുമതി ലഭിച്ചിരുന്നു.

യുഎഇയിലെ താമസക്കാര്‍ക്ക് സ്റ്റാര്‍ലിങ്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് അവരുടെ സേവനങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. സേവനം എപ്പോള്‍ ലഭ്യമാക്കാനാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.

How UAE residents can pre-order Starlink satellite internet; cost, speed, plans
ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ
How UAE residents can pre-order Starlink satellite internet; cost, speed, plans
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍; മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് 10 വര്‍ഷത്തെ ലൈസന്‍സ് അനുവദിച്ച് യുഎഇ

ഇന്റര്‍നെറ്റ് സേവനം മുന്‍കൂട്ടി ബുക്ക് ചെയ്യാം, ചെലവ്, പ്ലാനുകള്‍, വേഗത

30 ദിവസത്തെ ട്രയലും പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്ന റെസിഡന്‍ഷ്യല്‍ പ്ലാനുകള്‍ക്ക് പ്രതിമാസം 300 ദിര്‍ഹം ചെലവാകും. ഹാര്‍ഡ്വെയര്‍ ചെലവ് 1,465 ദിര്‍ഹം മുതല്‍ തുടങ്ങും. ഇതില്‍ ഒരു റൂട്ടര്‍ 3 (വൈ-ഫൈ 6) ഉള്‍പ്പെടുന്നു.

300 ദിര്‍ഹം നിക്ഷേപവും ഈടാക്കുന്നു, ഇത് പിന്നീട് സ്റ്റാര്‍ലിങ്ക് കിറ്റ് വിലയില്‍ നിന്ന് കുറയ്ക്കും.

സേവനം 400+ Mbps വരെ വേഗത കമ്പനി വാഗ്ദാനം ചെയ്യുന്നു.

എങ്ങനെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം

1. ഔദ്യോഗിക സ്റ്റാര്‍ലിങ്ക് യുഎഇ വെബ്സൈറ്റിലേക്ക് പോയി 'സ്റ്റാര്‍ട്ട്' എന്നതില്‍ ക്ലിക്കുചെയ്യുക.

2. ലഭ്യത പരിശോധിക്കാന്‍ നിങ്ങളുടെ സ്ഥലം തെരഞ്ഞെടുക്കുക.

3. പ്രീ-ഓര്‍ഡര്‍ പേജിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്തുകഴിഞ്ഞാല്‍, സേവനത്തിന്റെയും ഹാര്‍ഡ്വെയറിന്റെയും എല്ലാ സ്‌പെസിഫിക്കേഷനുകളും പരിശോധിക്കുക. തുടര്‍ന്ന് 'ചെക്ക്ഔട്ട്' ക്ലിക്ക് ചെയ്യുക

4. ശേഷം ഒരു ഫോം കാണാം, നിങ്ങളുടെ വ്യക്തിഗത, പേയ്മെന്റ് വിശദാംശങ്ങള്‍ നല്‍കുക.

5. ചാര്‍ജുകളുടെ വിശദാംശങ്ങള്‍ പേജിന്റെ വലതുവശത്ത് ദൃശ്യമാകും. ഉപഭോക്താക്കള്‍ ഇപ്പോള്‍ ചെക്ക്ഔട്ടില്‍ 285.71 ദിര്‍ഹം മാത്രമേ നിക്ഷേപമായി നല്‍കേണ്ടതുള്ളൂ.

How UAE residents can pre-order Starlink satellite internet; cost, speed, plans
'ട്രാഫിക് നിയമലംഘനം; പിഴ കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; വ്യാജസന്ദേശങ്ങളില്‍ മുന്നറിയിപ്പ്
Summary

How UAE residents can pre-order Starlink satellite internet; cost, speed, plans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com