റിയാദിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം 
Gulf

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ഇന്ത്യക്കാരന്‍ മരിച്ചതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും മരിച്ചു. ഒക്ടോബര്‍ 10നാണ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഹൂതി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ഇന്ത്യക്കാരന്‍ മരിച്ചതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 'തുടക്കം മുതല്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഞങ്ങള്‍ ഉണ്ടായിരുന്നു, ഇപ്പോഴും അവര്‍ക്കൊപ്പമുണ്ട്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,' എംബസി അറിയിച്ചു.

കുടുംബത്തിന്റെ ആഗ്രഹപ്രകാരം, മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനോ അല്ലെങ്കില്‍ റിയാദില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനോ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് എംബസി അറിയിച്ചു. ഇതോടെ ഒക്ടോബര്‍ 10-നുണ്ടായ ആക്രമണത്തില്‍ മരണസംഖല്‍ 14 ആയി. ആക്രമണത്തില്‍ 309 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒക്ടോബര്‍ 23-ന് നല്‍കിയ വിവരമനുസരിച്ച്, പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യക്കാര്‍ ഐസിയുവിലും, മറ്റ് രണ്ട് പേര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡുകളിലും ചികിത്സയിലായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് ഇന്ത്യക്കാര്‍ ആശുപത്രി വിട്ടിരുന്നു.

Second Indian national injured in Oct 10 Riyadh airport attack dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

പുത്തന്‍ ഇന്നോവ ഹൈക്രോസ് വരുന്നു, ലോഞ്ച് നവംബര്‍ 25ന്; അറിയാം ഫീച്ചറുകള്‍

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: തമിഴ്നാട്ടിൽ 6 മണി ഷോക്ക് അനുമതി

പച്ചപ്പ് തുളുമ്പും ആരോഗ്യക്കരുത്ത്: വീട്ടുവളപ്പില്‍ എളുപ്പത്തില്‍ ചെയ്യാം ചീര കൃഷി

ഒരേയൊരു കോഹ്ലി, ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം; വണ്‍ ഡൗണില്‍ 13,000 റണ്‍സ്!