അഭിമാന നിമിഷം, യുഎഇയില്‍ മലയാളി വനിതയ്ക്ക് ആദരം; പ്രസിഡന്റിന്റെ പ്രത്യേക അതിഥി

Malayali woman honored in the UAE; becomes the President's special guest
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
Edited By:
Updated on: 
1 min read

അബുദാബി: യുഎഇ പതാകദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക അതിഥിയായി ഇടംപിടിച്ച് മലയാളി വനിത. തൃശൂര്‍ കുന്നംകുളം അഞ്ഞൂര്‍ സ്വദേശിനിയും അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഫുജൈറ ടെര്‍മിനല്‍ ഉദ്യോഗസ്ഥയുമായ ഷംജ മുജീബാണ് ഈ വലിയ ആദരവിന് അര്‍ഹയായത്. പ്രസിഡന്റ് നേരിട്ട് അഭിനന്ദിക്കാന്‍ തെരഞ്ഞെടുത്ത 55 പ്രമുഖ വ്യക്തികളില്‍ ഓരാളായിരുന്നു ഷംജ മുജീബ് മുഹമ്മദ്.

55 വയസ്സ് പിന്നിടുന്ന യുഎഇയുടെ പ്രതീകമായാണ് വിവിധ മേഖലകളില്‍ ധീരതയും നിസ്തുല സേവനവും തെളിയിച്ച 55 പേരെ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ തെരഞ്ഞെടുത്തത്. അബൂദബി ഖസര്‍ അല്‍ ഹുസ്നിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിനായി നല്‍കിയ സേവനങ്ങളും പ്രകടിപ്പിച്ച ധീരതയും മുന്‍നിര്‍ത്തിയാണ് ഇവര്‍ ആദരിക്കപ്പെട്ടത്.

അബുദാബി പോര്‍ട്ടിന്റെ കീഴിലുള്ള ഫുജൈറ ടെര്‍മിനലിലെ ജീവനക്കാരിയാന് മലയാളിയായ ഷംജ. പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഫുജൈറ ടെര്‍മിനലില്‍ യുദ്ധകാലയളവില്‍ നല്‍കിയ വിലമതിക്കാനാവാത്ത സേവനങ്ങളും സമാനതകളില്ലാത്ത പ്രതിബദ്ധതയും മുന്‍നിര്‍ത്തിയാണ് ഷംജയെ ആദരിച്ചത്. തികച്ചും അപ്രതീക്ഷിതവും ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷവുമാണിതെന്ന് ഷംജ പ്രതികരിച്ചു. യുഎഇയിലെ മാധ്യമപ്രവര്‍ത്തകന്‍ മുജീബ് അഞ്ഞൂരിന്റെ പത്‌നിയായ ഷംജ നിലവില്‍ കുടുംബത്തോടൊപ്പം ഫുജൈറയിലാണ് താമസം. തൃശൂര്‍ ചാവക്കാട് കേളച്ചേടത്ത് പരേതനായ മുഹമ്മദിന്റെയും സുബൈദയുടെയും മകളാണ്. റൂമി രഹന്‍, റിസില്‍ സായൂജ്, റെയ്‌സല്‍ റിസ്വി എന്നിവര്‍ മക്കളാണ്. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഷമീര്‍ മുഹമ്മദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലിഷ് ഡിപാര്‍ട്ട്‌മെന്റ് എച്ച്ഓഡി പ്രഫ. ഷംല മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.

ചടങ്ങില്‍ പ്രോട്ടോക്കോള്‍ മറികടന്ന് അതിഥികളിലൊരാളായ ഡോ. അബ്‌റാര്‍ അല്‍ തനീജിയെ പ്രസിഡന്റ് പതാക ഉയര്‍ത്താന്‍ ഒപ്പം ചേര്‍ത്തു. അതിഥികള്‍ക്ക് ഓരോരുത്തര്‍ക്കും ഹസ്തദാനം നല്‍കി അഭിനന്ദിച്ച പ്രസിഡന്റ്, അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി.

Malayali woman honored in the UAE; becomes the President's special guest
യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ വന്‍മാറ്റങ്ങള്‍; ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി
Malayali woman honored in the UAE; becomes the President's special guest
പ്രവാസികൾക്ക് ഇനി ഗ്രാറ്റുവിറ്റി ഇല്ല; ഒമാനില്‍ പുതിയ പിഎഫ് പദ്ധതി, തൊഴിലുടമകള്‍ക്ക് നിര്‍ദേശം
Malayali woman honored in the UAE; becomes the President's special guest
യുഎഇയില്‍ കുട്ടികള്‍ക്ക് 'വിന്റര്‍ ബ്രേക്ക്'; അവധി എപ്പോള്‍ തുടങ്ങും
Summary

Malayali woman honored in the UAE; becomes the President's special guest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER