മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് എന്റ് ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റി ഇനിയില്ല. പകരം പുതിയ പ്രൊവിഡന്റ് ഫണ്ട് പദ്ധതി 2027 ജൂലൈ 19ന് നിലവില്‍ വരും. സാമൂഹിക സംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനം തുക തൊഴിലുടമ പ്രതിമാസം ഫണ്ടിലേക്ക് അടയ്ക്കണം. പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി മുതലുള്ള സേവനകാലയളവിന് നിലവിലെ ഗ്രാറ്റുവിറ്റി വ്യവസ്ഥകള്‍ ബാധകമാകില്ല. പകരം തൊഴിലാളിയുടെ പേരില്‍ ഫണ്ടില്‍ സമാഹരിക്കുന്ന തുകയും അതിന്മേല്‍ ലഭിക്കുന്ന നിക്ഷേപ വരുമാനവും നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വിതരണം ചെയ്യും.
2027 ജൂലൈ 19ന് മുമ്പുള്ള സേവനകാലയളവിലെ ഗ്രാറ്റുവിറ്റി തുക കൈകാര്യം ചെയ്യുന്നതിന് തൊഴിലുടമകള്‍ക്ക് മൂന്ന് മാര്‍ഗങ്ങള്‍ അനുവദിച്ചിട്ടുണ്ട്. നിലവിലെ തൊഴില്‍ നിയമപ്രകാരം തൊഴിലുടമയ്ക്ക് തുക കൈവശം വെക്കുകയും തൊഴിലാളിയുടെ സേവനം അവസാനിക്കുമ്പോള്‍ അന്നത്തെ അടിസ്ഥാന ശമ്പളം കണക്കാക്കി നല്‍കുകയും ചെയ്യാം.
അല്ലെങ്കില്‍ പദ്ധതി നടപ്പാക്കുന്ന സമയത്ത് മുന്‍കാല സേവനത്തിന് അര്‍ഹമായ ഗ്രാറ്റുവിറ്റി തുക തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതാണ്. മൂന്നാമത്തെ മാര്‍ഗമായി തൊഴിലാളിയുടെ പേരിലുള്ള സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിക്കാനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates