uae ban ai portrayal of national symbols public figures without approval  @Lance_Edelman
Gulf

അനുമതി ഇല്ലാതെ ദേശീയ ചിഹ്നങ്ങളെയും പ്രമുഖ വ്യക്തികളെയും എഐ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് നിയമവിരുദ്ധമാക്കി യു എ ഇ

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനും നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് മാധ്യമ ലംഘനമായി കണക്കാക്കുമെന്ന് യുഎഇ മീഡിയ കൗൺസിൽ മുന്നറിയിപ്പ് നൽകി.

സമകാലിക മലയാളം ഡെസ്ക്

അബുദാബി:ഔദ്യോഗിക അനുമതി ഇല്ലാതെദേശീയ ചിഹ്നങ്ങളോ പ്രമുഖ വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് നിർമ്മിത ബുദ്ധി അല്ലെങ്കിൽ സമാനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് യു എ ഇ നിയമം മൂലം നിരോധിച്ചു യുഎഇ മീഡിയ കൗൺസിൽ വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും, വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതിനും, വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനും, പ്രശസ്തിയെ തകർക്കുന്നതിനും, സാമൂഹിക മൂല്യങ്ങളെയും തത്വങ്ങളെയും ആക്രമിക്കുന്നതിനും എ ഐ ഉപയോഗിക്കുന്നത് മാധ്യമ കുറ്റകൃത്യമായി കണക്കാക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.

അത്തരം ലംഘനങ്ങൾ മാധ്യമ ലംഘന ചട്ടങ്ങൾക്ക് കീഴിൽ വരുന്നതാണ്. ഇങ്ങനെ നിയമം ലംഘിക്കുന്നവരെ പിഴയും മറ്റ് ശിക്ഷകളും ഉൾപ്പടെ നിയമനടപടികൾക്ക് വിധേയരാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ, മാധ്യമ സ്ഥാപനങ്ങൾ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കണമെന്നും ഉയർന്ന തലത്തിലുള്ള പ്രൊഫഷണൽ, ധാർമ്മിക ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങളുടെയും ഓൺലൈൻ ഭീഷണിപ്പെടുത്തലിന്റെയും വ്യാപനം തടയുന്നതിന് യുഎഇ കർശനമായ മാധ്യമ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്.

മാധ്യമ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ ഉത്തരവിലെ ആർട്ടിക്കിൾ 1(17) എല്ലാത്തരം മാധ്യമങ്ങളും ദേശീയ ചിഹ്നങ്ങൾ, സാംസ്കാരിക പൈതൃകം, ദേശീയ സ്വത്വം എന്നിവയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുന്നു.

അതുപോലെ, 2024 ജൂണിൽ പുറത്തിറക്കിയ എഐ യുടെ ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഉപയോഗത്തിനായുള്ള യുഎഇയുടെ ഔദ്യോഗിക ചാർട്ടർ, എഐ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു.

ഈ വർഷം മെയ് മാസത്തിൽ, ആഗോള ബിഗ് ഡാറ്റ കമ്പനിയായ പ്രെസൈറ്റും യുഎഇ മീഡിയ കൗൺസിലും ഒരു പുതിയ റെഗുലേറ്ററി പ്ലാറ്റ്‌ഫോമിനായുള്ള കരാറിൽ ഒപ്പുവച്ചു. ഇതു പ്രകാരം, പൊതുജനങ്ങളുടെ കൈകളിൽ എത്തുന്നതിനുമുമ്പ്, യുഎഇ നിയമങ്ങൾ, മൂല്യങ്ങൾ, മാനദണ്ഡങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാധ്യമ ഉള്ളടക്കം വിശകലനം ചെയ്യാനും സാധൂകരിക്കാനും മാധ്യമ കഴിവുകൾ ഉപയോഗിക്കും.

Gulf News: The UAE Media Council warned that the use of AI technologies to spread misinformation, promote hate speech, defame others, etc, is considered a media violation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT