ദുബൈ: യു എ ഇയിലേക്ക് വിസ അപേക്ഷ സമർപ്പിക്കുന്നവർ ഇനി ഇക്കാര്യം കൂടി ശ്രദ്ധിക്കണം. ഇനി മുതൽ അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ടിന്റെ പുറം കവർ പേജിന്റെ ഒരു പകർപ്പ് കൂടി ഉൾപ്പെടുത്തണം. ഇത് സംബന്ധിച്ച നിർദേശം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തിറക്കി.
വിസ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കാണ് ഈ നിർദേശം അധികൃതർ നൽകിയിരിക്കുന്നത്. എല്ലാ വിസ ആപ്ലിക്കേഷനിലും ഇനി മുതൽ പാസ്‌പോർട്ടിന്റെ പുറം കവർ നിർബന്ധമായി ഉൾപ്പെടത്തണമെന്നും എല്ലാ രാജ്യക്കാർക്കും ഈ തീരുമാനം ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ ദുബൈയിലെ അമീർ സെന്റേഴ്സ് ഉൾപ്പെടെയുള്ള വിസ സേവനങ്ങൾ നൽകുന്ന സ്ഥാപങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ 600 522222 എന്ന ടോൾ ഫ്രീ നമ്പറിലോ , ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിന്റെ (GDRFA ) 800 5111 എന്ന നമ്പറിലോ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates