കുവൈത്ത് സിറ്റി: സന്ദർശക വിസകളിലും താൽക്കാലിക വിസകളിലുമായി കുവൈത്തിൽ എത്തുന്നവർക്ക് ഇനി മുതൽ സർക്കാർ സർക്കാർ ആശുപത്രികളിലെയും സ്പെഷ്യലിസ്റ്റ് സെന്ററുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ ലഭിക്കില്ല. ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുൽവഹാബ് അൽ അവാദി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആണ് നടപടി എന്നും ഉത്തരവിൽ പറയുന്നു.
ഇനി മുതൽ രാജ്യത്ത് താൽക്കാലിക വിസയിലെത്തുന്ന പ്രവാസികൾക്ക് സ്വകാര്യ ആശുപത്രികളിൽ മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂ. പൊതു ആരോഗ്യകേന്ദ്രങ്ങളിൽ ലഭിക്കുന്ന ചികിത്സയുടെ ഗുണനിലവാരം ഉയർത്താനും അർഹരായവർക്കു മാത്രമായി സേവനം പരിമിതപ്പെടുത്താനും പുതിയ ഉത്തരവിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശുപത്രികളിൽ ശുചിത്വമുള്ളതും സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാനുമായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ ഹോസ്പിറ്റലുകളിൽ നിന്നുള്ള 30പേരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും. മികച്ച സേവനം ഒരുക്കാൻ സാധിച്ചാൽ രോഗികൾ സർക്കാർ ആശുപത്രികളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
