ഒമാൻ-കോഴിക്കോട്; വെറും 4560 രൂപയ്ക്ക് പറക്കാൻ അവസരം

19.99 റിയാലിന് ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. ദോഹ,ദുബൈ,ദമാം എന്നീ സ്ഥലങ്ങളിലേക്കും ഇതേ നിരക്കിന് യാത്ര ചെയ്യാൻ സാധിക്കും.
 Salam Air fare
Salam Air launches promo with fares to Kozhikode starting at just OMR 19.99.salam air
Updated on
1 min read

മസ്കത്ത്: വെറും 4560 (19.99 റിയാൽ) രൂപയ്ക്ക് ഒമാനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാം. ഇതിനായി അവസരം ഒരുക്കിയിരിക്കുകയാണ് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമായിരിക്കും എന്ന് സലാം എയർ അധികൃതർ വ്യക്തമാക്കി.

 Salam Air fare
ഈ ഒരു നിയമം അറിഞ്ഞിരുന്നാൽ 400 ദിർഹം പിഴ നൽകേണ്ട; 2 സെക്കന്റ് നിയമം എന്നാൽ എന്ത്?

19.99 റിയാലിന് ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. ദോഹ,ദുബൈ,ദമാം എന്നീ സ്ഥലങ്ങളിലേക്കും ഇതേ നിരക്കിൽയാത്ര ചെയ്യാൻ സാധിക്കും. കെയ്‌റോ (സ്ഫിങ്ക്‌സ് വിമാനത്താവളം), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് 24.99 റിയാൽ നൽകിയും യാത്ര ചെയ്യാം. ഓഫർ നിരക്കിൽ യാത്ര ചെയ്യുമ്പോൾ അഞ്ച് കിലോ ഹാൻഡ് ലഗേജ് ​കൊണ്ടുപോകാൻ കഴിയുമെന്നതും പ്രത്യേകതയാണ്.

 Salam Air fare
ഒമാനിലെ പ്രവാസികൾക്ക് നേട്ടം; റെസിഡന്റ് കാർഡിന്റെ കാലാവധി 3 വർഷമാക്കി

ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിലാണ് ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക. എല്ലാ ദിവസവും രാത്രി 11.05ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന സലാം എയർ വിമാനം രാവിലെ 4.05 ന് ആണ് കോഴിക്കോട് എത്തുക. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.

Summary

gulf news: Salam Air launches promo with fares to Kozhikode starting at just OMR 19.99.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com