ഈ ഒരു നിയമം അറിഞ്ഞിരുന്നാൽ 400 ദിർഹം പിഴ നൽകേണ്ട; 2 സെക്കന്റ് നിയമം എന്നാൽ എന്ത്?

വാഹനങ്ങൾ നിശ്ചിത അകലം പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എ ഐ ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Dubai Police
Dubai Police Urges Drivers to Maintain Safe Distance on RoadsDubai Police/x
Updated on
1 min read

ദുബൈ: റോഡിലൂടെ വാഹനമോടിക്കുമ്പോൾ മുന്നിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി ദുബൈ പൊലിസ്. ഈ ട്രാഫിക്ക് നിയമം പാലിക്കാതെ വാഹനമോടിച്ചാൽ 400 ദിർഹം പിഴയും, നാല് ബ്ലാക്ക് പോയിന്റും ഡ്രൈവറുടെ മേൽ ചുമത്തും. 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുമെന്നും ദുബൈ പൊലീസ് അറിയിച്ചു.

Dubai Police
218 കോടി രൂപയുടെ വജ്രം തട്ടിയെടുത്തു; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി ദുബൈ പൊലീസ്(വിഡിയോ)

വാഹനങ്ങൾ നിശ്ചിത അകലം പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എ ഐ ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഈ നിയമം പാലിക്കുന്നത് വഴി അപകടങ്ങൾ കുറയ്ക്കാനും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും.

Dubai Police
ഇമിഗ്രേഷൻ നടപടികൾക്ക് വേണ്ടി കാത്ത് നിൽക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ എ ഐ ഇടനാഴിയുണ്ടല്ലോ

ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിൽ വ്യാപകമായി ഡ്രൈവർമാർ ഈ നിയമം ലംഘിക്കുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മുന്നിലൂടെ വലിയ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രെക്കിട്ടാൽ പിറകിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാനും അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ 2 സെക്കന്റ് നിയമം എല്ലാവരും പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

Dubai Police
ദുബൈ മുനിസിപ്പാലിറ്റിയുടെ ഈ ആപ്പ് നിങ്ങൾക്ക് പണി തരും, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ

എന്താണ് 2 സെക്കന്റ് നിയമം ?

നമ്മൾ സഞ്ചരിക്കുന്ന വാഹനം മറ്റു വാഹനങ്ങളുമായി നിശ്ചിത ദൂരത്തിലാണോ ഉള്ളതെന്ന് കണ്ടെത്താനുള്ള മാർഗ്ഗമാണ് 2 സെക്കന്റ് നിയമം.

  1. ഇതിനായി ആദ്യം നിങ്ങളുടെ മുന്നിൽ കാണുന്ന നിശ്ചിത ദൂരത്തിലുള്ള ഒരു പോസ്റ്റ്, സൂചന ബോർഡ്,മരം എന്നിവ ഒരു പോയിന്റ് ആയി മനസിൽ കരുതുക

  2. മുന്നിലുള്ള വാഹനം നിങ്ങൾ മനസിൽ കണ്ട ആ പോയിന്റ് കടന്നു പോകുമ്പോൾ മുതൽ മനസിൽ എണ്ണാൻ ആരംഭിക്കുക.

  3. രണ്ട് സെക്കൻഡിനുള്ളിൽ നിങ്ങൾ ആ പോയിന്റ് കടന്നു പോയാൽ നിങ്ങളുടെ വാഹനം നിശ്ചിത ദൂരത്തിലല്ല എന്ന് മനസിലാക്കാം. അതനുസരിച്ച് നിങ്ങളുടെ വാഹനത്തിന്റെ വേഗത കുറയ്ക്കുക.

Summary

Gulf news: Dubai Police Urges Drivers to Maintain Safe Distance on Roads.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com