ഒമാനിലെ പ്രവാസികൾക്ക് നേട്ടം; റെസിഡന്റ് കാർഡിന്റെ കാലാവധി 3 വർഷമാക്കി

ഒമാൻ പൗരന്മാരുടെ വ്യക്തിഗത തിരിച്ചറിയൽ കാർഡുകൾക്ക് 10 വർഷം കാലാവധി ഉണ്ടാകും. കാർഡ് പുതുക്കുന്നതിനോ, പുതിയ കാർഡ് എടുക്കുന്നതിനോ 10 റിയാൽ ആണ് ഒമാൻ പൗരന്മാർക്ക് ഈടാക്കുക.
Oman resident card
Oman extends expatriate resident card validity to a maximum of three yearsROP/X
Updated on
1 min read

മസ്കത്ത്: രാജ്യത്തെ പ്രവാസികളുടെ റെസിഡന്റ് കാർഡിന്റെ കാലാവധി നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇനി മുതൽ 3 വർഷമാകും കാർഡിന്റെ കാലാവധി. ഇതുമായി ബന്ധപ്പെട്ട് പൊലീസ്, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ഹസ്സന്‍ ബിന്‍ മൊഹ്‌സിന്‍ അല്‍ ശറൈഖിയാണ് ഉത്തരവിറക്കിയത്.

Oman resident card
യുഎഇ - ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും; ഹഫീത് റെയിൽ പദ്ധതിക്കു തുടക്കം

റെസിഡന്റ് കാർഡുകളുടെ കാലാവധി വർധിപ്പിച്ചത് പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമായ തീരുമാനമാണ്. പരമാവധി മൂന്ന് വർഷത്തേക്കാണ് പണം നൽകി കാലാവധി പുതുക്കാൻ കഴിയുന്നത്. ഒരു വർഷത്തേക്ക് 5 റിയാലും, രണ്ട് വർഷത്തേക്ക് 10 റിയാലും, മൂന്ന് വർഷത്തേക്ക് 15 റിയാലും ആണ് ഫീസ് ആയി നൽകേണ്ടി വരുക. കാർഡ് നഷ്ടമായാൽ 20 റിയാൽ നൽകി പുതിയ കാർഡ് എടുക്കേണ്ടി വരും.

Oman resident card
22 വർഷത്തിനിടെ കൊന്നത് 11 ഭർത്താക്കന്മാരെ; കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനം; ഇറാനിലെ ആ സയനൈഡ് 'ജോളി' ഇവരാണ്

ഒമാൻ പൗരന്മാരുടെ വ്യക്തിഗത തിരിച്ചറിയൽ കാർഡുകൾക്ക് 10 വർഷം കാലാവധി ഉണ്ടാകും. കാർഡ് പുതുക്കുന്നതിനോ, പുതിയ കാർഡ് എടുക്കുന്നതിനോ 10 റിയാൽ ആണ് ഒമാൻ പൗരന്മാർക്ക് ഈടാക്കുക. കാർഡിന്റെ കാലാവധി അവസാനിച്ചതിന് ശേഷം 30 ദിവസത്തിനുള്ളിൽ പുതുക്കണമെന്നും റോയൽ ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.

Summary

Gulf news: Oman extends expatriate resident card validity to a maximum of three years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com