ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; അപകടങ്ങളിൽ കഴിഞ്ഞ വർഷം ഒമാനിൽ മരിച്ചത് 99 പേർ

യാത്രക്കിടെ മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധ മാറുകയും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യും. ഇങ്ങനെ ആണ് കൂടുതൽ ആളുകളും മരിച്ചത്.
Oman police
Oman Police Urge Drivers Not to Use Mobile Phones While DrivingOman police
Updated on
1 min read

മസ്കത്ത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിനെതിരെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഈ വർഷം ഒമാനിൽ സംഭവിച്ച അപകടങ്ങളിലെ പ്രധാന കാരണം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കർശന നിലപാടുമായി ഒമാൻ പൊലീസ് രംഗത്ത് എത്തിയത്. വാഹനങ്ങൾ ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക്ക് നിയമനം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Oman police
നിങ്ങളുടെ യാത്ര മുടങ്ങിയത് ഈ കാരണം കൊണ്ടാണോ?, എന്നാൽ ന​ഷ്ട​പ​രി​ഹാ​രം ലഭിക്കില്ലെന്ന് ഒമാൻ

ഡ്രൈവിങ്ങിനിടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗിച്ചത്​ കാരണം ക​ഴി​ഞ്ഞ ​വ​ർ​ഷം 99 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 2023ൽ 80​പേരും 2022ൽ 63​പേരുമാണ് മരിച്ചത്. യാത്രക്കിടെ മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധ മാറുകയും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യും. ഇങ്ങനെ ആണ് കൂടുതൽ ആളുകളും മരിച്ചത്.

Oman police
22 വർഷത്തിനിടെ കൊന്നത് 11 ഭർത്താക്കന്മാരെ; കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനം; ഇറാനിലെ ആ സയനൈഡ് 'ജോളി' ഇവരാണ്

കഴിഞ്ഞ വർഷത്ത കണക്കുകൾ പരിശോധിച്ചാൽ ഒമാനിൽ 1854 റോഡ് അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 586 പേർ മരിക്കുകയും 1936 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കിയിട്ടും ഈ വർഷവും സമാനമായ രീതിയിൽ റോഡ് അപകടങ്ങൾ ഉയരുകയാണ്.

അമിത വേഗം,മോ​ശം പെ​രു​മാ​റ്റം, ക്ഷീ​ണം, ഓ​വ​ർ​ടേ​ക്കി​ങ്, ല​ഹ​രി, വാ​ഹ​ന​ങ്ങ​ളി​ലെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യാ​ണ് അപകട കാരണമായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങൾ കുറയ്ക്കാനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.

Summary

Gulf news: Oman Police Urge Drivers Not to Use Mobile Phones While Driving.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com