UAE rolls out OTP alternative for banking  പ്രതീകാത്മക ചിത്രം/ എക്സ്പ്രസ് ഇലസ്ട്രേഷൻ
Gulf

ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാടുകൾക്ക് ഒടിപി പകരം സംവിധാനവുമായി യുഎഇ

ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി യു എഇ വിദ്യാഭ്യാസ മന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: യുഎഇയിലെ എല്ലാ സ്കൂളുകളുടെയും വിദ്യാഭ്യാസ രീതി ഓൺലൈൻ ആയി തുടരുന്നത് ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

രാജ്യവ്യാപകമായി എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു, സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുടെ കാര്യത്തിൽ ഇത് ബാധകമാകും.

ഏപ്രിൽ മൂന്ന് വരെ പ്രഖ്യാപിച്ചിരുന്ന ഓൺലൈൻ പഠനമാണ് 17 വരെ നീട്ടിയിട്ടുള്ളത്.

എല്ലാവരുടെയും സുരക്ഷയും ക്ഷേമവുമാണ് ഈ ഓൺലൈൻ പഠനത്തി​ന്റെ കാലാവധി നീട്ടിവയ്ക്കലിനുള്ള പ്രധാന കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ ആഴ്ചതോറും അവലോകനം ചെയ്യുമെന്നും, സംഭവവികാസങ്ങൾക്കനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തീയതിയുടെ കാര്യത്തിൽ മാറ്റം വരുത്താവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

മാർച്ച് രണ്ട് മുതലാണ് ഓൺലൈൻ പഠനം ആരംഭിച്ചത്. മാർച്ച് 23 ന് മൂന്നാം ടേമിന്റെ തുടക്കത്തിൽ ഇത് കൂടുതൽ ദിവസത്തേക്ക് നീട്ടി നൽകുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വസന്തകാല അവധി ഒരു ആഴ്ച കൂടി നീട്ടിയതിനെ തുടർന്നായിരുന്നു ഇത്.

ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാടുകൾക്ക് ഒടിപി ഇല്ല

യുഎഇ സെൻട്രൽ ബാങ്കിന്റെ 2025 ലെ തീരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലെ മിക്ക ബാങ്കുകളും ഇടപാടുകൾക്കുള്ള എസ് എം എസും ഇമെയിലും വഴിയുള്ള ഒടിപി സംവിധാനം നിർത്തലാക്കൽ ഏപ്രിൽ ഒന്ന് മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ വരും

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ആഭ്യന്തര, രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്കായി എല്ലാ ബാങ്കുകളും ഉപഭോക്താക്കളെ ആപ്പ് അധിഷ്ഠിത പ്രാമാണീകരണത്തിലേക്ക് മാറ്റണം എന്നായിരുന്നു നിർദ്ദേശം. ഇതിനെ തുടർന്ന് ബാങ്കുകൾ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. സുരക്ഷിതമായ ബാങ്കിങ് നടപടികൾക്ക് വേണ്ടി ആണ് ഈ മാറ്റം. ഫിഷിങ്, സിം സ്വാപ്പിങ് എന്നിവ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം.

Gulf News: The UAE introduces a new alternative to OTP for banking transactions starting April 1, while the Ministry of Education extends online learning until April 17. Check details and updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

'ഒറ്റ ആശുപത്രിയും 300 മൂവരും'; കൗതുകമായി ട്രിപ്ലെറ്റ് സംഗമം, ഒത്തുചേര്‍ന്നത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ

തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?, വിദഗ്‌ധർ പറയുന്നത് ഇങ്ങനെ

SCROLL FOR NEXT