UAE fight against online scams,  AI Gemini
Gulf

എംബസിയില്‍ നിന്നെന്ന് പറഞ്ഞ് വിളിക്കും; 'കോളര്‍ ഐഡി സ്പൂഫിങ്', യുഎഇയില്‍ മുന്നറിയിപ്പ്

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയില്‍ എംബസികളുടെ പേരില്‍ വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. ഔദ്യോഗിക സ്ഥാപനങ്ങളുടെയും വിദേശ എംബസികളുടെയും ഫോണ്‍ നമ്പറുകള്‍ വ്യാജമായി പ്രദര്‍ശിപ്പിച്ച് നടത്തുന്ന 'കോളര്‍ ഐഡി സ്പൂഫിങ്' തട്ടിപ്പിനെതിരെയാണ് സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുന്നിറയിപ്പ്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടക്കുന്നത്. അബുദാബിയില്‍ താമസിക്കുന്ന റോഡി നാസര്‍ എന്ന എഞ്ചിനീയര്‍ക്ക് ലെബനനിലെ യുഎസ് എംബസിയുടെ ഔദ്യോഗിക നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീസില്‍ വെച്ച് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് മോഷണം പോയ വിവരമടക്കം കൃത്യമായി പറഞ്ഞാണ് തട്ടിപ്പുകാര്‍ സംസാരിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേസ് തീര്‍പ്പാക്കാന്‍ വക്കീലിനെ വെക്കാന്‍ പണം കൈമാറണമെന്നുമായിരുന്നു തട്ടിപ്പുകാര്‍ നാസറിനോട് ആവശ്യപ്പെട്ടത്. സംശയം തോന്നിയ നാസര്‍ നമ്പര്‍

ഇന്റര്‍നെറ്റില്‍ തിരഞ്ഞു. നമ്പര്‍ നോക്കിയപ്പോള്‍ എംബസിയുടെ നമ്പര്‍ പോലെ തോന്നി. പിന്നീട് ഫോണ്‍ കട്ട് ചെയ്ത ശേഷം നാസര്‍ എംബസിയിലേക്ക് നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇതേ നമ്പര്‍ വ്യാജമായി കാണിച്ച് തട്ടിപ്പുകാര്‍ വിളിച്ചതാണെന്ന് വ്യക്തമായത്. പത്ത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന 40കാരനായ നാസര്‍ എഞ്ചിനീയറും പ്രോജക്ട് മാനേജറുമാണ്.

UAE experts warn residents against caller ID spoofing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല