യുഎഇയില്‍  എക്‌സ്
Gulf

യുഎഇയില്‍ പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ ഇനി എളുപ്പം; പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചു

അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും താല്‍ക്കാലിക സേവനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി അപോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും താല്‍ക്കാലിക സേവനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചത്.

സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് book.passportindiauae.com. എന്ന വെബ്സൈറ്റ് വഴി അപോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് അനുവദിച്ച പുതിയ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിയമനടപടികള്‍ കാരണം വൈകുന്ന സാഹചര്യത്തിലാണ് മിഷനുകള്‍ താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതോടൊപ്പം നേരിട്ടെത്തി (വാക്ക്-ഇന്‍) സേവനങ്ങള്‍ കൈപ്പറ്റുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും മിഷനുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

UAE Indian Embassy and Indian Consulate Dubai have launched a new online portal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

മറ്റൊരു കുട്ടിയെ രക്ഷിക്കാനിറങ്ങി; കരയില്‍ നിന്ന മൂന്ന് വയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി മറിഞ്ഞുവീണു; സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു- വിഡിയോ

'അന്ന് വിജയന്‍ ചെന്നു പെട്ട ഒരു കെണിയായിരുന്നു അത്; മലയാളികള്‍ അദ്ദേഹത്തെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി'