UAE 
Gulf

സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കണം; ദുബൈയില്‍ ഉന്നതതലയോഗം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: രാജ്യത്തിന്റെ സുരക്ഷയും അടിയന്തര ഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ സംയുക്ത ഏകോപന യോഗം. ഓപ്പറേഷന്‍സ് അഫയേഴ്സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഫെഡറല്‍ റെഡിനെസ് ആന്‍ഡ് പ്രിപ്പയേഡ്നെസ് അസസ്മെന്റ് ടീമും ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. സലേം അല്‍ ഹബ്സിയുടെ അധ്യക്ഷതയിലാണ് സംയുക്ത ഏകോപന യോഗം ചേര്‍ന്നത്.

സുരക്ഷാ പദ്ധതികള്‍, പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കല്‍, ഫെഡറല്‍ സജ്ജീകരണ വിലയിരുത്തല്‍ സംവിധാനം എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പരീക്ഷണാത്മക പരിശീലനങ്ങളും സുരക്ഷാ നടപടികളും യോഗം വിലയിരുത്തി. കൂടാതെ അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിനും കൃത്യമായ വിവര വിശകലനത്തിലൂടെ സമയബന്ധിതമായി ഫലപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ആധുനിക സാങ്കേതികവിദ്യകളും സ്മാര്‍ട്ട് സംവിധാനങ്ങളും നിര്‍മിതബുദ്ധി(എഐ)യും പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന, നൂതന ആശയ നയങ്ങള്‍ക്ക് അനുസൃതമായി സുരക്ഷാ സംവിധാനങ്ങളെ മാറ്റിയെടുക്കേണ്ടതിന്റെ പ്രാധാന്യം യോഗം അടിവരയിട്ടു പറഞ്ഞു. ബന്ധപ്പെട്ട പങ്കാളികള്‍ക്കിടയില്‍ മികച്ച ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ സഹായിക്കും.

UAE Ministry of Interior reviews readiness plans, emergency framework

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

'പഠിക്കുമ്പോള്‍ പെയിന്റിങ് തൊഴിലാളി; ഒറ്റയടിക്ക് സെക്രട്ടറിയായ ആളല്ല രാഗേഷ്;പാര്‍ട്ടിയുടെ പ്രതീകം'

മാസംതോറും രണ്ടായിരം രൂപ നീക്കിവെയ്ക്കാമോ?; അഞ്ചു വര്‍ഷം കൊണ്ട് 1.42 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം ഈ സ്‌കീം

അത്താഴം മുടക്കിയാൽ തടി കുറയുമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മെറ്റ പരസ്യത്തിലുള്‍പ്പെടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; നിയമം കര്‍ശനമാക്കാന്‍ കേന്ദ്രം