

അബുദാബി: ആകാശ ഗതാഗതത്തിന് ഇലക്ട്രിക് വിമാനങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയുമായി യുഎഇ. ഇലക്ട്രിക് വിമാനങ്ങളുടെ രൂപകല്‍പന, പരീക്ഷണം, സര്‍ട്ടിഫിക്കേഷന്‍, നിര്‍മാണം എന്നിവ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് അബുദാബി തുടക്കമായി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, അബുദാബി മൊബിലിറ്റി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ് എന്നിവ സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുതിയ സഹകരണ കരാറില്‍ ഒപ്പുവച്ചു.
ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് (എവിറ്റോള്‍) വിമാനങ്ങളുടെ നിര്‍മാണത്തിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനും ആഗോള നിലവാരത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണു കരാര്‍.
ഫ്‌ലയിങ് ടാക്‌സികള്‍ ഉപയോഗിക്കുന്നതിനൊപ്പം അവയുടെ രൂപകല്‍പന, നിര്‍മാണം, കയറ്റുമതി എന്നിവയുടെ കേന്ദ്രമാകും ഇതോടെ യുഎഇ. അതിന്റെ ഭാഗമായി അല്‍ഐനെ വിമാന പരീക്ഷണങ്ങളുടെയും സര്‍ട്ടിഫിക്കേഷന്റെയും പ്രധാന കേന്ദ്രമായി വികസിപ്പിക്കും. എന്‍ജിനീയറിങ് കേന്ദ്രങ്ങള്‍, വിമാന നിര്‍മാണശാലകള്‍, ഗവേഷണ ലബോറട്ടറികള്‍, ടെസ്റ്റിങ് സെന്ററുകള്‍, പ്രത്യേക വ്യോമപാതകള്‍, വെര്‍ട്ടിപോര്‍ട്ടുകള്‍ എന്നിവയും സജ്ജമാക്കും. ഇതിലൂടെ ആഗോള കമ്പനികളെയും വിദഗ്ധരെയും അബുദാബിയിലേക്ക് ആകര്‍ഷിക്കാനാകും.
മെയ്ഡ് ഇന്‍ അബുദാബി പദ്ധതിയുടെ ഭാഗമായി 36,930 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണു ലക്ഷ്യമിടുന്നത്. 2027ഓടെ സ്മാര്‍ട്ട്, അഡ്വാന്‍സ്ഡ് മൊബിലിറ്റി മേഖലയില്‍ 1,104 കോടി ദിര്‍ഹത്തിന്റെ നിക്ഷേപ അവസരങ്ങള്‍ വരും. 'ഓപ്പറേഷന്‍300ബി' പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് ഡവലപ്‌മെന്റ് ബാങ്ക് 3000 കോടി ദിര്‍ഹം വരെ ധനസഹായം പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates