UAE 
Gulf

വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനം; ഇരുന്നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന വാഗ്ദാനം നല്‍കി അനധികൃതമായി പ്രവര്‍ത്തിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ. റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ 200 അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മാനവ വിഭവശേഷി-സ്വദേശി മന്ത്രാലയം അറിയിച്ചു.

ആവശ്യമായ ലൈസന്‍സുകളോ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഓഫീസുകളുമായുള്ള ബന്ധമോ ഇല്ലാതെ ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെയാണ് ഈ അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയത്.

ഗാര്‍ഹിക തൊഴിലാളി സേവന മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഇലക്ട്രോണിക് നിരീക്ഷണം, ട്രാക്കിങ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിയ്‌ക്കൊപ്പം നേരിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാഗ്ദാനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ലൈസന്‍സുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളെ ആശ്രയിക്കുന്നത് തൊഴിലുടമകള്‍ക്ക് നിയമാനുസൃതമായ കരാറുകളും അംഗീകൃത നിരക്കുകളും പാക്കേജുകളും ഉറപ്പാക്കുന്നുവെന്നും, കൂടാതെ മന്ത്രാലയത്തിന് പരാതികള്‍ നല്‍കാനോ അഭിപ്രായങ്ങള്‍ അറിയിക്കാനോ ഉള്ള അവസരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

UAE shuts down nearly 200 social media accounts for illegal domestic worker services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

മലയാളികളുടെ സ്വാതി തിരുന്നാള്‍; 'റോക്കി ഭായി'യെ ലോകത്തിന് പരിചയപ്പെടുത്തിയ അനന്ത് നാഗ്

സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; മകളുടെ ഭാവി സുരക്ഷിതമാക്കാം, കൂടുതല്‍ നേട്ടം എവിടെ?

മെറ്റ കേവലം ഇടനിലക്കാരനല്ല, സേവന ദാതാവ്: നിയമപരിരക്ഷ ലഭിക്കില്ല; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ