യുഎഇയില്‍ 'വര്‍ക്ക് ബണ്ടില്‍' പ്രഖ്യാപിച്ചു എക്‌സ്
Gulf

യുഎഇയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം; 13 തരം വര്‍ക്ക് പെര്‍മിറ്റുകള്‍ പ്രഖ്യാപിച്ച് മന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം പ്രഖ്യാപിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമനങ്ങള്‍ വേഗത്തിലാക്കുക, പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കുക, തൊഴില്‍ വിപണി സേവനങ്ങളിലേക്കുള്ള ഡിജിറ്റല്‍ ആക്സസ് മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ നീക്കം.

സര്‍ക്കാരിന്റെ 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പുതിയ പരിഷ്‌കാരത്തിലൂടെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്ന അവസ്ഥ 100 ശതമാനവും ഒഴിവാക്കി. ചില പെര്‍മിറ്റുകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളുടെ അളവ് 75 മുതല്‍ 97 ശതമാനം വരെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലുള്ള സേവനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി ജൂലൈ 30 വരെ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും മന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി തൊഴിലുടമകള്‍ക്ക് ഇനി അപേക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം.

13 തരം വര്‍ക്ക് പെര്‍മിറ്റുകളാണ് പ്രധാനമായും മന്ത്രാലയം നല്‍കുന്നത്. അവയില്‍ ചിലത് താഴെ പറയുന്നവയാണ്:

പ്രൈവറ്റ് ട്യൂട്ടറിങ് വര്‍ക്ക് പെര്‍മിറ്റ് : സ്വകാര്യ ട്യൂഷന്‍ എടുക്കുന്നവര്‍ക്കായി പ്രത്യേകം നല്‍കുന്ന പെര്‍മിറ്റ്.

രാജ്യത്തിന് പുറത്തുനിന്നുള്ള റിക്രൂട്ട്മെന്റ് പെര്‍മിറ്റ്: വിദേശത്ത് നിന്ന് പുതിയ ജീവനക്കാരെ കൊണ്ടുവരുന്നതിന്. കാലാവധി 2 വര്‍ഷം.

ട്രാന്‍സ്ഫര്‍ വര്‍ക്ക് പെര്‍മിറ്റ് : മുന്‍ ജോലി അവസാനിച്ച ശേഷം നിലവില്‍ യുഎഇയിലുള്ള ഒരാളെ പുതിയ കമ്പനിക്ക് നിയമിക്കാന്‍. കാലാവധി 2 വര്‍ഷം.

ഫാമിലി സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്കുള്ള പെര്‍മിറ്റ് : കുടുംബത്തോടൊപ്പം താമസിക്കുന്ന (ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള) താമസക്കാരെ നിയമിക്കാന്‍. കാലാവധി 2 വര്‍ഷം.

താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് : യുഎഇയിലുള്ള ഒരു ജീവനക്കാരനെ താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നു.

മിഷന്‍ വര്‍ക്ക് പെര്‍മിറ്റ് : താല്‍ക്കാലിക പ്രോജക്റ്റുകള്‍ക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ എത്തിക്കാന്‍.

പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് : ഒന്നിലധികം സ്ഥാപനങ്ങളില്‍ ഒരേസമയം ജോലി ചെയ്യാന്‍ അനുവദിക്കുന്ന പെര്‍മിറ്റ്. ഇതിനായി പ്രധാന തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. കാലാവധി 2 വര്‍ഷം.

ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ് : 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷത്തില്‍ പരിശീലനത്തിനും ജോലിക്കുമായി നല്‍കുന്നത്.

UAE simplifies work permit system, expands categories to 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് ഇടപാടില്‍ 134 രേഖകള്‍ ഇഡിക്ക് കൈമാറണമെന്ന് കോടതി

'ഭാര്യയെ കൈവിട്ടു', അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച- വിഡിയോ

പച്ചക്കറിക്കാരന്റെ മകൻ; ദിവസവും 18 മണിക്കൂര്‍ പഠനം; 21-ാം വയസില്‍ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് 1കോടി രൂപയുടെ ഫ്ലാറ്റ്

'നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലി, യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക്'; വേഷം മാറ്റണമെന്ന് കങ്കണ

SCROLL FOR NEXT