പ്രതീകാത്മകചിത്രം  
Gulf

ആകാശത്ത് വിസ്മയം; ഒറിയോണിഡ് ഉല്‍ക്കാവര്‍ഷം, എപ്പോള്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇ ആകാശത്ത് ഇന്ന് ഉല്‍ക്കാവര്‍ഷം, ഈ വര്‍ഷത്തെ ഒറിയോണിഡ് ഉച്ചസ്ഥായിയിലെത്തുന്നതോടെയാണിത്. ഇന്ന് രാത്രി മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ മണിക്കൂറില്‍ 20 വരെ ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകും.

അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയമാണ് ഇവ കാണാന്‍ ഏറ്റവും അനുയോജ്യമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. അനുകൂലമായ സാഹചര്യങ്ങളില്‍ മണിക്കൂറില്‍ 10 മുതല്‍ 20 വരെ ഉല്‍ക്കകളെ കാണാന്‍ സാധിക്കും.

ഏകദേശം 80 മുതല്‍ 120 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വെച്ച് കത്തിയെരിയുകയും ചെയ്യുമ്പോഴാണ് 'ഒറിയോണിഡ്' ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്. ഇങ്ങനെ ആകാശത്ത് പ്രകാശരേഖകള്‍ പ്രത്യക്ഷപ്പെടുന്നു; ഇവ ഏതാനും നിമിഷങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ.

ഈ വര്‍ഷം തിളക്കമുള്ള ചന്ദ്രന്‍ ഉള്ളത് കാഴ്ചയ്ക്ക് ചെറിയ വെല്ലുവിളിയായേക്കാം. രാത്രിക്ക് ശേഷം ചന്ദ്രന്‍ അസ്തമിച്ചുകഴിഞ്ഞാല്‍ (ദുബൈയില്‍ പുലര്‍ച്ചെ 2:26-ഓടെ) കൂടുതല്‍ വ്യക്തതയോടെ ഉല്‍ക്കാവര്‍ഷം കാണാന്‍ സാധിക്കും. ഒറിയോണ്‍ നക്ഷത്രസമൂഹത്തിന്റെ ഭാഗത്തുനിന്നാണ് ഇവ ഉത്ഭവിക്കുന്നതായി കാണപ്പെടുകയെങ്കിലും ആകാശത്ത് എവിടെയും ഇവ ദൃശ്യമാകും.

നഗരത്തിലെ വെളിച്ചത്തില്‍ നിന്നും മാറി ഇരുണ്ട പ്രദേശങ്ങളില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ ആകാശവിസ്മയം കാണാന്‍ സാധിക്കും. ഇതിനായി ടെലിസ്‌കോപോ ബൈനോക്കുലറോ ആവശ്യമില്ല. ചില ഉല്‍ക്കകള്‍ കടന്നുപോയതിന് ശേഷവും അവയുടെ പ്രകാശപാതകള്‍ അല്പനേരം കൂടി ആകാശത്ത് അവശേഷിച്ചേക്കാം.

UAE skies to light up with up to 20 shooting stars an hour as meteor shower peaks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ കേസ്: പിണറായിക്ക് ആശ്വാസം, അപ്പീൽ നൽകാൻ അനുമതി; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

'അസത്യത്തിന്റെ ചീട്ടുകൊട്ടാരം സത്യത്തിന്റെ പടവാളേന്തി തകര്‍ത്തു; വിജയദശമി ഇനി മുതല്‍ പിണറായി വിജയദശമി!'

മികച്ച റിട്ടേണ്‍; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി സ്ട്രാറ്റജി; വിശദാംശങ്ങള്‍

വഖഫ് ബോർഡ് പുനഃസംഘടന: സമസ്തയോട് ആലോചിച്ചില്ലെന്ന് ജിഫ്രി തങ്ങൾ; ചെയർമാൻ മായിൻ ഹാജിയിൽ പ്രതീക്ഷ

'ആദ്യം പേപ്പർ ​ഗ്ലാസ്, പിന്നെ സ്റ്റീലും കുപ്പി ​ഗ്ലാസുമായി! ഇപ്പോൾ അടപ്പുള്ള കപ്പിലേക്ക് മാറി'; കരിയറിനെക്കുറിച്ച് ലുക്മാൻ