dubai 
Gulf

ഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ

Author : Amal Joy

അബുദാബി: ജനുവരി മുതല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ. 2027 ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന യുഎഇ ഫെഡറല്‍ ട്രാഫിക് നിയമ പ്രകാരം ഭാരവാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ആറ് പ്രധാന നിബന്ധനകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭാരവാഹന ഡ്രൈവര്‍മാര്‍ റോഡിന്റെ വലതുവശത്ത് തന്നെ വാഹനം ഓടിക്കണം. ഓവര്‍ടേക്കിങ്ങിനോ, അനിവാര്യമായ സാഹചര്യങ്ങളിലോ മാത്രമേ വശം മാറാന്‍ പാടുള്ളുവെന്ന് കര്‍ശന നിബന്ധനയുണ്ട്. ലൈസന്‍സിങ് അതോറിറ്റി അനുവദിച്ചിട്ടുള്ള ഭാരപരിധിയോ ഉയരപരിധിയോ വാഹനങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണം.

വാഹന ഉടമയുടെ ജീവനക്കാര്‍ക്കും, സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും നിയോഗിക്കപ്പെട്ട തൊഴിലാളികള്‍ക്കും (ഇവര്‍ക്കായി പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രം) അല്ലാതെ, മറ്റാരെയും ഭാരവാഹനങ്ങളില്‍ കൊണ്ടുപോകാന്‍ പാടില്ല. വാഹനത്തിലെ ഭാരം പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നില്ലെന്നും ഗതാഗതത്തിന് തടസ്സമാകുന്നില്ലെന്നും ഡ്രൈവര്‍മാര്‍ ഉറപ്പാക്കണം. പൊടിപടലങ്ങളോ മണല്‍ പോലുള്ള വസ്തുക്കളോ പുറത്തേക്ക് വീഴുകയോ ചിതറുകയോ ചെയ്യാതിരിക്കാന്‍ ലോഡ് കൃത്യമായി മൂടിയിരിക്കണം. കൂടാതെ, വാഹനത്തിന്റെ അതിരുകള്‍ക്ക് പുറത്തേക്ക് ചരക്കുകള്‍ തള്ളിനില്‍ക്കാനും പാടില്ല.

ഭാരവാഹനങ്ങള്‍ വരുത്തുന്ന 11 തരം ട്രാഫിക് നിയമലംഘനങ്ങളെയും അവയ്ക്കുള്ള പിഴകളെയും കുറിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പിഴകള്‍, ട്രാഫിക് പോയിന്റുകള്‍, വാഹനം കണ്ടുകെട്ടല്‍, ഒരു വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ എന്നിങ്ങനെ വിവിധ ശിക്ഷകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അപകടങ്ങളുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, നിരോധിത മേഖലയില്‍ വെച്ച് ട്രക്ക് ഡ്രൈവര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും കഠിനമായ ശിക്ഷയാണ് ലഭിക്കുക. 3,000 ദിര്‍ഹം പിഴയും, ഒരു വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലുമാണ് ശിക്ഷ. ഭാരവാഹനത്തില്‍ നിന്ന് വസ്തുക്കള്‍ പുറത്തേക്ക് വീഴുകയോ ചോര്‍ന്നുപോകുകയോ ചെയ്താല്‍ 3,000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ചുമത്തും. ട്രക്കിലെ ലോഡ് മൂടിയിട്ടില്ലെങ്കില്‍, ട്രാഫിക് പോയിന്റുകള്‍ക്ക് പുറമെ 3,000 ദിര്‍ഹം പിഴയും ചുമത്തപ്പെടും.

UAE tightens heavy vehicle driving rules with fines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്'; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

'സാക്ഷി' കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്; പി വി കൃഷ്ണന്‍ ഓര്‍മയായി

അമിതമായാൽ ഈന്തപ്പഴം 'പണി' തരും, ഒരു ദിവസം എത്ര കഴിക്കാം?

ഒരുമിച്ച് സ്വര്‍ണക്കച്ചവടം തുടങ്ങി; നന്ദകുമാറിന്റെ ബിസിനസ് വളര്‍ച്ചയില്‍ അസൂയ; ക്വട്ടേഷന്‍ നല്‍കിയത് 25 ലക്ഷത്തിന്‌

രാമായണ സിനിമ കോടികള്‍ വാരുമ്പോള്‍ ചടയമംഗലത്തെ 'ജടായു' വന്‍ഹിറ്റ്; സന്ദര്‍ശക പ്രവാഹം