Muscat issues strict directive 
Gulf

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാന്‍ താമസക്കാര്‍ക്കും പൗരന്‍മാര്‍ക്കും മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ കര്‍ശന നിര്‍ദേശം. അനുവദിച്ചിരിക്കുന്ന ബിന്നുകളില്‍ മാത്രം മാലിന്യം നിക്ഷേപിക്കണം, തലസ്ഥാന നഗരിയുടെ ശുചിത്വവും ഭംഗിയും നിലനിര്‍ത്താന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിലും താമസമേഖലകളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന നല്‍കിയാണ് അധികൃതര്‍ ബോധവല്‍ക്കരണം ശക്തമാക്കുന്നത്. മസ്‌കത്ത് നഗരത്തെ കൂടുതല്‍ മനോഹരവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിശ്ചിത കൗണ്ടറുകളിലും വേസ്റ്റ് ബിന്നുകളിലും മാത്രമേ നിക്ഷേപിക്കാവൂ. ഇതു തന്നെ കൃത്യമായി കവറുകളിലാക്കി കെട്ടിമാത്രം നിക്ഷേപിക്കണം.

കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങളോ മറ്റ് ഖരമാലിന്യങ്ങളോ തുറസ്സായ സ്ഥലങ്ങളില്‍ വച്ച് കത്തിക്കാനും പാടില്ല. നിയമലംഘകര്‍ക്കെതിരെ കനത്ത പിഴയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുനിസിപ്പാലിറ്റി നല്‍കുന്നുണ്ട്. പൊതുസ്ഥലങ്ങളിലും വാദികളിലും മാലിന്യം തള്ളിയാല്‍ 1,000 ഒമാനി റിയാല്‍ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും. നഗരത്തിന്റെ പച്ചപ്പും ഭംഗിയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് നഗരസഭ ഓര്‍മിപ്പിക്കുന്നു.

'Waste must be disposed of responsibly'; Muscat issues strict directive, heavy fines for violation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു

യുഎഇയില്‍ പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ ഇനി എളുപ്പം; പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചു

മറ്റൊരു കുട്ടിയെ രക്ഷിക്കാനിറങ്ങി; കരയില്‍ നിന്ന മൂന്ന് വയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്