മറ്റൊരു കുട്ടിയെ രക്ഷിക്കാനിറങ്ങി; കരയില്‍ നിന്ന മൂന്ന് വയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തളിപ്പറമ്പ് പൂമംഗലത്ത് മൂന്ന് വയസുകാരനെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി
Three-year-old boy goes missing at kannur
Three-year-old boy goes missing at kannur
Edited By:
Updated on
1 min read

കണ്ണൂര്‍: തളിപ്പറമ്പ് പൂമംഗലത്ത് മൂന്ന് വയസുകാരനെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി. പരിയാരം കോരന്‍ പീടിക സ്വദേശിയുടെ മകന്‍ മുഹമ്മദ് നജ്മാനാണ് ഒഴുക്കില്‍പ്പെട്ടത്.

തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമാണ് സംഭവം. ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കുന്നതിനിടെ കരയില്‍ ഉണ്ടായിരുന്ന മൂന്ന് വയസുകാരന്‍ തോട്ടില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.

തളിപ്പറമ്പില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വിവരമറിഞ്ഞ് ടികെ ഗോവിന്ദന്‍ എംഎല്‍എ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Three-year-old boy goes missing at kannur
വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി മറിഞ്ഞുവീണു; സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു- വിഡിയോ
Three-year-old boy goes missing at kannur
'അന്ന് വിജയന്‍ ചെന്നു പെട്ട ഒരു കെണിയായിരുന്നു അത്; മലയാളികള്‍ അദ്ദേഹത്തെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി'
Summary

Three-year-old boy goes missing at kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com