India

'ഈ സ്ഥിതി തുടര്‍ന്നാല്‍ പട്ടിണിയും ദാരിദ്യവും': എ.കെ.ആന്റണി 

സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപനം വൈകുന്നത് ആശങ്കയുണ്ടാക്കുമെന്ന് ആന്റണി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക ആശ്വാസ പാക്കേജ് അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപനം വൈകുന്നത് ആശങ്കയുണ്ടാക്കുമെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ പട്ടിണിയും ദാരിദ്യവും ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ഡൗൺ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു മാത്രമാണെന്നും എല്ലാവരും അതനുസരിക്കണമെന്നും ആന്റണി പറഞ്ഞു. എന്നാൽ ലോക്ഡൗണ്‍ നീളുംതോറും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും സഹായമാകുന്നതരത്തില്‍ സാമ്പത്തിക ആശ്വാസ പാക്കേജ് അടിയന്തിരമായി പ്രഖ്യാപിക്കണമെന്നും പാക്കേജ് ഓരോരുത്തര്‍ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ക്യാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍, കിഡ്‌നി രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചികിത്സ തുടര്‍ന്നും ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ