India

ഉത്തര്‍പ്രദേശിലും 8 വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലും 8 വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു - ഏട്ട ജില്ലയിലെ കോട്‌വാലിയിലാണ് സംഭവം - ഒരാള്‍ അറസ്റ്റില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ:  കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പട്ടു. ഏട്ട ജില്ലയിലെ കോട്‌വാലിയിലാണ് സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വിവാഹചടങ്ങിനെത്തിയ കുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ചു കൊണ്ടു പോകുകയായിരുന്നു.കല്യാണ ചടങ്ങുകള്‍ക്കിടെ പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. കല്യാണവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിയെടുത്ത പ്രതി കുട്ടിയുമായി അല്‍പം അകലെയുള്ള പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലെത്തുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയെ കാണാതെ സമീപവാസികള്‍ പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹത്തിനു സമീപം മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ ചൗരസ്യ പറഞ്ഞു.

സംഭവം അറിഞ്ഞ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വലിയ പോലീസ് സംഘം മേഖലയില്‍ തമ്പടിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; 19-കാരൻ അറസ്റ്റിൽ

'സിക്സ്... സഞ്ജു'! റെക്കോർ‍ഡിൽ രോഹിതിനും കോഹ്‍ലിക്കും ഒപ്പം

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ