India

ഉദ്ധവ് താക്കറെയെ അപമാനിച്ചു; കങ്കണ റണാവത്തിന് എതിരെ കേസ്

അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി നടി രംഗത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ കേസ്. ബോളിവുഡ് മാഫിയയുമായി ഉദ്ധവ് താക്കറെയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്ക്ക് എതിരെ അഭിഭാഷകന്‍ നിതിന്‍ മാനേ നല്‍കിയ പരാതിയുടെ അടിസ്ഥാനിത്തില്‍ വിഖ്രോലി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്കിരിക്കുന്നത്. 

അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി നടി രംഗത്തുവന്നത്. കങ്കണയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കല്‍ നടപടികള്‍ക്ക് മുംബൈ ഹൈക്കോടതി സ്‌റ്റേ വിധിച്ചിരുന്നു. 

തന്റെ വീട് പൊളിച്ചതിനെ രാമക്ഷേത്രം തകര്‍ത്തതുമായി ഉപമിച്ച് രംഗത്തെത്തിയ നടി, വീട് പൊളിച്ചതുപോലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും തകരുമെന്ന് പറഞ്ഞിരുന്നു. 

മുംബൈയെ പാകിസ്ഥാന്‍ അധീന കശ്മീരുമായി ഉപമിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ കങ്കണയ്ക്ക് എതിരെ ശിവസേന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് കങ്കണയുടെ ബംഗ്ലാവിലുള്ള ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

ദിവസവും പാലും തൈരും കഴിച്ചാലും അസ്ഥിക്ഷയം വരുമോ? അറിയേണ്ട കാര്യങ്ങൾ

'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്‍; പിന്തുണയുമായി നസ്രിയയും

നാട്ടികയിൽ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി ; സഭ വിട്ട് എല്‍ഡിഎഫ്