ചെന്നൈ: എഐഎഡിഎംകെയുടെ ലോക്സഭാംഗം എസ് രാജേന്ദ്രന് കാര് അപകടത്തില് മരിച്ചു. ടിണ്ടിവനത്തിനു സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. 62 വയസായിരുന്നു.
വില്ലുപുരം മണ്ഡലത്തില്നിന്നുള്ള പാര്ലമെന്റ് അംഗമാണ് രാജേന്ദ്രന്. രാജേന്ദ്രന് സഞ്ചരിച്ചിരുന്ന കാര് മീഡിയനില് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രജേന്ദ്രന് ഒപ്പം കാറില് ഉണ്ടായിരുന്ന മൂന്നു പേര്ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്.
രാജേന്ദ്രന്റെ മരണത്തില് മുഖ്യമന്ത്രി കെ പളനിസ്വാമി അനുശോചനം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates