India

ഒന്നരവയസുള്ള മകളും അമ്മയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ യുവതി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: മുപ്പത്തിരണ്ടുകാരിയായ അമ്മയും പതിനെട്ടുമാസം പ്രായമായ മകളും വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം. 

യുവതിയുടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട് തുറന്നപ്പോള്‍ അമ്മയെയും കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഒരു മാനുഫാക്ചറിങ് കമ്പനിയിലെ ജോലിക്കാരനായ ഭര്‍ത്താവിന് ഈയിടെ ജോലി നഷ്ടമായിരുന്നു. അതേതുടര്‍ന്ന് തന്റെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  ഇതിന് യുവതിക്ക് താത്പര്യമില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ദിവസം വഴക്കിടുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്