India

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു

ജൂലായ് 29ന് കാണാതായ വിജെ സിദ്ധാര്‍ഥയുടെ മൃതദേഹം ജൂലായ് 31ന് കണ്ടെടുത്തെങ്കിലും പിതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നതിനാല്‍ മരണവാര്‍ത്ത അറിയിക്കാന്‍ സാധിച്ചിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ (96) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന അദ്ദേഹം മകന്റെ മരണവാര്‍ത്ത പോലും അറിയാതെയാണ് മരിച്ചത്. 

ജൂലായ് 29ന് കാണാതായ വിജെ സിദ്ധാര്‍ഥയുടെ മൃതദേഹം ജൂലായ് 31ന് കണ്ടെടുത്തെങ്കിലും പിതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നതിനാല്‍ മരണവാര്‍ത്ത അറിയിക്കാന്‍ സാധിച്ചിരുന്നില്ല. ചിക്കമംഗളൂരുവില്‍ ഏക്കറുകണക്കിന് കാപ്പിത്തോട്ടങ്ങളുടെ ഉടമയായിരുന്നു ഗംഗയ്യ ഹെഗ്‌ഡെ കാപ്പി വ്യവസായത്തില്‍ പ്രമുഖനായിരുന്നു. 

മൈസൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. വിജെ സിദ്ധാര്‍ഥയെ സംസ്‌കരിച്ച ചേതനഹള്ളി എസ്‌റ്റേറ്റിലായിരിക്കും ഗംഗയ്യ ഹെഗ്‌ഡെയ്ക്കും അന്ത്യവിശ്രമം ഒരുക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി ; സഭ വിട്ട് എല്‍ഡിഎഫ്

ദിവസവും പാലും തൈരും കഴിച്ചാലും അസ്ഥിക്ഷയം വരുമോ? അറിയേണ്ട കാര്യങ്ങൾ

'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്‍; പിന്തുണയുമായി നസ്രിയയും

നാട്ടികയിൽ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

ചെലവ് ചുരുക്കി സാമ്പത്തികഭദ്രത ഉറപ്പാക്കാം; ഇതാ ഏഴ് വഴികള്‍