India

കശ്മീരില്‍ പിഡിപിയുമായി സഖ്യത്തിനില്ല; തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്‌

ജമ്മു-കശ്മീരില്‍ പിഡിപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്  തീരുമാനിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വീട്ടില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ പിഡിപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്  തീരുമാനിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വീട്ടില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പാണ് പരിഹാരമാര്‍ഗ്ഗമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സഖ്യം വേണ്ടെന്ന  അന്തിമ തീരുമാനം കൈക്കൊണ്ടത്. 

ബിജെപി സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് പിഡിപിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ജമ്മുകശ്മീരില്‍ തിടുക്കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഗുണം ചെയ്യില്ല എന്ന നിഗമനത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ എത്തിച്ചേര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്