India

കേന്ദ്രത്തില്‍ മോദി വന്നാല്‍ ബിജെപി കേരളം ഭരിക്കും: അമിത് ഷാ

കേന്ദ്രത്തില്‍ മോദി വന്നാല്‍ ബിജെപി കേരളം ഭരിക്കും: അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ കേരളവും ബംഗാളും ബി.ജെ.പി. ഭരിക്കുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യം. ഇതു നല്‍കാന്‍ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂവെന്ന് ബിജെപി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പാറപോലെ മോദിക്കുപിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍വരും ഷാ അഭിപ്രായപ്പെട്ടു.

യുദ്ധങ്ങള്‍ വിവിധതരത്തിലുണ്ട്. ചിലത് ജനങ്ങള്‍ പെട്ടെന്നു മറക്കും. എന്നാല്‍, ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. ശിവജിയുടെ നേതൃത്വത്തില്‍ നടന്ന പാനിപ്പത്ത് യുദ്ധങ്ങള്‍ അത്തരത്തിലുള്ളതാണ്. 131 യുദ്ധങ്ങള്‍ ശിവജിയുടെ നേതൃത്വത്തില്‍ മറാഠികള്‍ ജയിച്ചു. എന്നാല്‍, മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടു. ഈ യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലീഷുകാര്‍ ഇന്ത്യ കീഴടക്കി. ഇന്ത്യ 200 വര്‍ഷത്തേക്ക് അടിമത്തത്തില്‍ വീണു. അത് നിര്‍ണായകമായ യുദ്ധമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിര്‍ണായകമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആ​ഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

മലയാളി ദമ്പതികള്‍ ഗുരുഗ്രാമിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'