India

കോവിഡ് ചികിത്സയിൽ കഴിയുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി 

മ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യ സ്ഥിതി തൃപ്തികരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: കോവിഡ് ബാധിച്ച് ചകിത്സയിലായിരിക്കുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ഒഡീഷയിലെ കിംസ് കോവിഡ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മറ്റൊരു സംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ യുവതിക്ക് പരിശോധനയിൽ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് ഭുവനേശ്വറിനെ ഒരു താൽക്കാലിക മെഡിക്കൽ ക്യാമ്പിൽ (ടിഎംസി) ക്വാറന്റീനിൽ കഴിയുകയായിരുന്നു ഇവർ. മെയ് 30നാണ് കിംസ് കോവിഡ് -19 ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും കുഞ്ഞും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ