

റിയാദ്: റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റവരില്‍ 11 പേര്‍ ഇന്ത്യക്കാരെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനായി എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരുന്നതായും അധികൃതര്‍ അറിയിച്ചു. ആശുപത്രി അധികൃതരുമായും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും വ്യക്തമാക്കി.
റിയാദ് വിമാനത്താവളത്തില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഒരു പലസ്തീന്‍ പൗരനും ഉള്‍പ്പെടുന്നു. അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates