പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കണക്കാക്കിയാണ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്.
Air India Express
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി വിമാനയാത്രയ്ക്ക് ചെലവേറും. ഇന്‍ഡിഗോയെ കൂടാതെ മിഡില്‍ ഈസ്റ്റ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കണക്കാക്കിയാണ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്.

55 ഡോളറോളമാണ് (ഏകദേശം 200 ദിര്‍ഹത്തിലധികം) ഇരു വിമാനക്കമ്പനികളും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ആഭ്യന്തര സര്‍വീസുകളില്‍ 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് 1,200 രൂപയുമാണ് ഫ്യുവല്‍ സര്‍ചാര്‍ജ് ഈടാക്കുക.

Air India Express
പൊതുസ്ഥലത്ത് വാഹനം കഴുകരുത്; അബുദാബിയില്‍ നിരോധനം

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒക്ടോബര്‍ 9ന് പുലര്‍ച്ചെ 12:00 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകള്‍ക്കും, എയര്‍ ഇന്ത്യയുടെ ഒക്ടോബര്‍ 9ന് രാവിലെ 11:00 മണിക്ക് ശേഷമുള്ള ബുക്കിംഗുകള്‍ക്കുമാണ് പുതിയ സര്‍ചാര്‍ജ് ബാധകമാകുന്നത്. സെക്ടറിനും റൂട്ടിനും അനുസരിച്ച് സര്‍ചാര്‍ജ് തുകയില്‍ വ്യത്യാസമുണ്ടാകും.

ആഗോള ഊര്‍ജ്ജ വിപണിയില്‍ വിമാന ഇന്ധനമായ എടിഎഫ് വിലയില്‍ വന്‍ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് എയര്‍ലൈനുകളുടെ പ്രവര്‍ത്തനച്ചെലവ് കുത്തനെ ഉയര്‍ത്തി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഫ്യുവല്‍ വില 70 ശതമാനം വരെ വര്‍ധിച്ചു.

Air India Express
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
Air India Express
യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
Summary

Air India and Air India Express hike fuel surcharges on Middle East routes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com