പൊതുസ്ഥലത്ത് വാഹനം കഴുകരുത്; അബുദാബിയില്‍ നിരോധനം

Do not wash vehicles in public places; ban in Abu Dhabi.
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

അബുദാബി: അബുദാബിയില്‍ പൊതുപാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം കഴുകുന്നതിന് നിരോധനം. താമസ, വില്ലാ മേഖലകളില്‍ ഉള്‍പ്പെടെ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ കാര്‍ വാഷിങ് സേവനം നല്‍കുന്നതിനെതിരെയും നടപടി ശക്തമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.

വാഖിഫ് സംവിധാനത്തിനത്തില്‍ അംഗീകൃത സ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാത്രമേ കമ്പനികള്‍ക്ക് ് കാര്‍ വാഷിങ്ങിന് അനുവാദമുള്ളൂ. ഇതിനായി അബുദാബി മൊബിലിറ്റിയുടെ മുന്‍കൂര്‍ അനുമതിയും നിശ്ചിത വ്യവസ്ഥകളും പാലിക്കണം. ഒക്ടോബര്‍ 8-ന് പ്രഖ്യാപിച്ച പുതിയ ചട്ടങ്ങള്‍ പാര്‍പ്പിട വില്ലാ മേഖലകളിലെ വാഹന ശുചീകരണ സേവനങ്ങളെയും നിയന്ത്രിക്കുന്നയാണ്.

Do not wash vehicles in public places; ban in Abu Dhabi.
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പാര്‍ക്കിങ് മാനേജ്മെന്റ്, അനധികൃത ശുചീകരണ പ്രവര്‍ത്തനങ്ങള്‍, നഗരത്തിന്റെ കാഴ്ചഭംഗി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹന ഉടമകള്‍ അംഗീകൃത സ്ഥലങ്ങളില്‍ ലൈസന്‍സുള്ള കമ്പനികളുടെ സേവനം മാത്രമേ ഉപയോഗിക്കാവൂ എന്നും, ലൈസന്‍സില്ലാത്ത തൊഴിലാളികളെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അനുമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പ് സേവന സഹായകേന്ദ്രത്തിന്റെ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Do not wash vehicles in public places; ban in Abu Dhabi.
യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
Do not wash vehicles in public places; ban in Abu Dhabi.
തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം
Summary

Do not wash vehicles in public places; ban in Abu Dhabi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com