തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

വിദേശകാര്യ മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് തീരുമാനം നടപ്പാക്കുന്നത്.
Single GCC tourist visa by the end of this year
പ്രതീകാത്മക ചിത്രംx
Edited By:
Updated on: 
1 min read

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ എത്തുന്ന വിദഗ്ധരായ തൊഴിലാളികള്‍ക്ക് വിസ നടപടികള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാം. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം കൈക്കൊണ്ടത്. വിദേശകാര്യ മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് തീരുമാനം നടപ്പാക്കുന്നത്. രാജ്യത്തെ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Single GCC tourist visa by the end of this year
ദുബൈയില്‍ ഷോപ്പിങ് വിസ്മയം; അല്‍ ഖൈല്‍ റോഡില്‍ വരുന്നു സ്‌കൈലൈറ്റ് മാള്‍

പുതിയ നടപടികള്‍ പ്രകാരം തൊഴില്‍ വിസയില്‍ വരുന്ന യോഗ്യരായ കുടുംബനാഥന്മാര്‍ക്ക് തങ്ങളുടെ ജീവിതപങ്കാളിയെയും 25 വയസ്സില്‍ താഴെയുള്ള ആണ്‍മക്കളെയും അവിവാഹിതരായ പെണ്‍മക്കളെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. കുടുംബത്തെ ഒപ്പം കൂട്ടുന്ന കുടുംബനാഥന് നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ വെച്ചിട്ടുണ്ട്. തൊഴിലാളിയുടെ ശമ്പള പരിധി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ വിഭാഗം (തൊഴില്‍ കാറ്റഗറി) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അനുമതി ലഭിക്കുക.

അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന പക്ഷം തൊഴില്‍ വിസ നടപടികള്‍ക്കൊപ്പം തന്നെ കുടുംബാംഗങ്ങള്‍ക്കുള്ള എന്‍ട്രി വിസകളും അനുവദിക്കാവുന്നതാണ്. രാജ്യത്ത് എത്തിയ ശേഷം, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കുടുംബാംഗങ്ങള്‍ക്കുള്ള റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Single GCC tourist visa by the end of this year
സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, നാശനഷ്ടം
Single GCC tourist visa by the end of this year
സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്
Summary

Expatriates in Saudi Arabia can bring their families along on work visas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com